Home Entertainment Celebrities

സൈഗുവും സുനുവുമാണ് ആദ്യമക്കൾ; അവർ വിളിക്കുന്നത് തന്നെ കുഞ്ഞ് ഇബ്രാനും വിളിക്കും; മനസ് നിറച്ച് മഷൂറയും സുഹാനയും

496

ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീർ ബഷി. മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീർ ആദ്യമൊക്കെ അതിൻറെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന.

ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ അമ്മ ആയ വിവരമാണ് സുഹാന പങ്കുവെച്ചിരിക്കുന്നത്. ആൺ കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സൂഹാന അറിയിച്ചു. കാത്തിരിപ്പുകൾക്കൊടുവിൽ ബഷീർ ബഷിയുടെ കുഞ്ഞു രാജകുമാരൻ എത്തി. ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ആൺകുഞ്ഞിന് ജന്മം നൽകി.

Advertisements

സന്തോഷ വാർത്ത ബഷീർ ബഷിയുടെ ആദ്യ ഭാര്യ സുഹാനയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. സിസേറിയനിലൂടെയാണ് മഷൂറ കുഞ്ഞിന് ജന്മം നൽകിയത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുഹാന പ്രിയപ്പെട്ടവരെ സന്തോഷവാർത്ത അറിയിച്ചത്.

ALSO READ- ഷൂട്ടിങ് തിരക്കിലാണ്; സിനിമ റിലീസാകാൻ വൈകുന്നതാണ് ഇടവേള എടുത്തതല്ല; ഇതുവരെ ഇടവേള എടുത്തെന്ന് തോന്നിയിട്ടില്ല: അനു സിത്താര

കുഞ്ഞിനെ കയ്യിൽ കിട്ടി ഉടൻ തന്നെ ബഷീർ കുഞ്ഞിന് പേരിടുകയും ചെയ്തു. മുഹമ്മദ് ഇബ്രാൻ ബഷീർ എന്ന കുഞ്ഞു ഇബ്രാന്റെ ഫോട്ടോയും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അല്ലാഹു ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളേയും ഓർക്കുക എന്ന് സുഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നു. ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മക്കൾക്ക് താൻ ഉമ്മയെന്നും അവരാണ് തന്റെ ആദ്യത്തെ മക്കളെന്നു പറഞ്ഞ് സ്‌നേഹിക്കുകയാണ് രണ്ടാം ഭാര്യ മഷൂറ. കൂടാതെ, ഇന്ന് മഷൂറ ഒരു കുഞ്ഞിന് ജന്മം നൽകിയപ്പോൾ സുഹാന പറഞ്ഞത് തനിക്ക് മൂന്നാമതൊരു കുഞ്ഞ് കൂടെ ജനിച്ചെന്നായിരുന്നു.

ALSO READ- ഞാൻ വർഷങ്ങളായി ഹിന്ദു ആചാരത്തിൽ ജീവിക്കുന്ന ആളാണ്; മുസ്ലാം വിശ്വാസിയല്ല; അച്ഛൻ ബ്രാഹ്‌മണനായിരുന്നു എന്നും ഹനാൻ

കുഞ്ഞിനെ കയ്യിൽ എടുത്തതും സുഹാന ഉമ്മിടെ മോനെ വിളിച്ച് വിങ്ങിപൊട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ ഹൃദയം നിറച്ചിരുന്നു. മഷൂറ പ്രസവിച്ച കുഞ്ഞും സുഹാനയെ ഉമ്മിയെന്നു വിളിക്കുമെന്നും മഷൂറയെ മഷുമ്മി എന്നാണ് വിളിക്കുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും മഷൂറ പറയുകയാണ്.

മഷൂറബഷിയെ ചികിൽസിച്ച ഡോക്ടറുടെ ജന്മദിനത്തിൽ തന്നെയാണ് മഷൂറയുടെ പ്രസവവും നടന്നത്. കുഞ്ഞു ഇബ്രാനെ കയ്യിൽ എടുത്തതും സുനുവിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയുടെയും അനുഗ്രഹത്തോടെയും തങ്ങളുടെ രാജകുമാരൻ എത്തിയെന്നായിരുന്നു ബഷീറും സുഹാനയും പറയുന്നത്.

Advertisement