‘എന്റെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു നീ’, പക്ഷെ പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി; ഭർത്താവിന്റെ മരണത്തിന് ശേഷം മീനയുടെ ആദ്യത്തെ പ്രതികരണം സോഷ്യൽമീഡിയയിൽ

106

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് തെന്നിന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരം മീന. ടീനേജുകാരിയായിരുന്ന കാലം തൊട്ട് മലയാളികൾ ഇഷ്ടപ്പെടുന്നതാണ് മീനയെ. ഇപ്പോഴിതാ താരത്തിന്റെ ഭർത്താവ് വിദ്യാസാഗർ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഏതാനും ദിവസങ്ങൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. വിദ്യാ സാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തേയും ആരാധകരെയും ഒന്നാകെ ഞെട്ടിച്ചിരുന്നു.

ശ്വാസ കോശരോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ 28ാം തീയതി ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വെറും 48 വയസ്സ് മാത്രം പ്രായമുള്ള വിദ്യാസാഗറിന് കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നായിരുന്നു അസുഖം മൂർച്ഛിച്ചത്. പിന്നീട് ശ്വാസകോശം മാറ്റിവെയ്ക്കാനായി ശ്രമിച്ചെങ്കിലും യോജിച്ച ശ്വാസകോശം ലഭിക്കാത്തതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

Advertisements

വിദ്യാസാഗറിന്റേയും തന്റേതും അറേഞ്ച്ഡ് കം ലവ് മാര്യേജ് ആയിരുന്നുവെന്നാണ് മീന പറയുന്നത്. പൊതു സുഹൃത്തുക്കൾ വഴിയായിരുന്നു വിദ്യസാഗറും മീനയും പരിചയപ്പെട്ടത്. ബാംഗ്ലൂരിൽ വിദ്യാസാഗർ ഐടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീടാണ് ഈ ബന്ധം വിവാഹത്തിലെത്തിയത്. അധികനാൾ നീണ്ടുനിൽക്കാതെ ആ ദാമ്പത്യം അകാലത്തിൽ പൊലിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

ALSO READ- വേഷ്ടിയാണ് താരം! ഈ ട്രെൻഡ് അവസാനിക്കില്ല; കിടിലൻ ഹോട്ട് ലുക്കിൽ എത്തി നടി മാളവിക മോഹനൻ

വിദ്യാസാഗറിന്റെ മരണാനന്തരം നടത്തേണ്ട ചടങ്ങുകൾ എല്ലാം മീന തന്നെയാണ് നിർവ്വഹിച്ചത്. അതിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തെത്തിയിരുന്നു. സിനിമാ ലോകത്തെ പ്രമുഖരെല്ലാം എത്തി മീനയെ ആശ്വസിപ്പിച്ചിരുന്നു. ഇതിനിടെ വിദ്യസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിച്ച സമയത്താണ് ആദ്യമായി മീന തന്റെ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. തെറ്റായ വാർത്ത പ്രചരിപ്പിക്കരുത് എന്നും ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.

ഇപ്പോഴിതാ, മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം മീന തന്നെ നേരിട്ട് ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരുമായി സംവദിച്ചിരിക്കുകയാണ്. വിദ്യസാഗറിന്റെ ഒരു ഫോട്ടോയ്ക്ക് ഒപ്പമാണ് മീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘നീ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ പെട്ടെന്ന് എന്നന്നേക്കുമായി ഞങ്ങളിൽ നിന്ന് അകന്നുപോയി.’- മീന പറയുന്നു.

ALSO READ- ആദ്യമായിട്ടാണോ അച്ഛനാകുന്നത്, സുഹാനയെ കാണുമ്പോൾ വിഷണം തോന്നുന്നു, ബഷീർ സുഹാനയെ ഇത്രത്തോളം കെയർ ചെയ്തിരുന്നോ, ബഷീർ ബഷിക്ക് എതിരെ വിമർശനവുമായി ആരാധകർ

‘സ്നേഹവും പ്രാർത്ഥനയും അയച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവർക്ക് നന്ദി പറയാൻ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. സ്നേഹവും കരുതലും പിന്തുണയും ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിൽ ഞങ്ങൾ ഏറെ കൃതാർഥരാണ്. ആ സ്നേഹം അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയുന്നു’- മീന കുറിച്ചു.

മീനയ്ക്ക് കൂട്ടായി ഇനി ഏകമകൾ മാത്രമാണ് ഉള്ളത്. നൈനിക എന്നാണ് മീനയുടെയും വിദ്യസാഗറിന്റെയും മകളുടെ പേര്. തെരി എന്ന വിജയ് ചിത്രത്തിലൂടെ അഭിനയലോകത്ത് വിസ്മയം തീർത്ത നൈനികയ്ക്കും ഒരുപാട് ആരാധകരുണ്ട്.

Advertisement