Home Entertainment Celebrities

ദിലീപ് മീനാക്ഷിക്ക് സമ്മാനിച്ചത് അമ്പത് ലക്ഷത്തിന്റെ വാഹനം; ഡ്രൈവിങ്ങില്‍ മീനാക്ഷി നല്ല സ്പീഡാണെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ്

4701

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജനപ്രിയ നായകനായ നടന്‍ ദിലീപിന്റേത്. അടുത്ത കാലത്തായി അദ്ദേഹം ചില പ്രശ്നങ്ങളില്‍ പെട്ടിരിക്കുക ആണെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ ആരാധകര്‍ കാര്യമായി എടിത്തിട്ടില്ല.

ദിലീപിന്റെ അത്ഭുത പൂര്‍വ്വമായ വളര്‍ച്ചയില്‍ അസൂയാലുക്കളായവരുടെ കളികള്‍ ആണ് ഈ വിവാദങ്ങള്‍ക്ക് എല്ലാം കാരണം എന്നാണ് ദിലീപിനെ ഇഷ്ടപ്പെടുന്നവര്‍ പറയുന്നതും വിശ്വസിക്കുന്നതും. അതേ സമയം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന ദിലീപിന്റെ കുടുബത്തിനെ.

Advertisements

ഒരു സിനിമയിലോ അല്ലങ്കില്‍ ഒരു സെലിബ്രേറ്റി ഇമേജില്‍ പൊതുവേദിയിലോ പോലും എത്താതെ മീനാക്ഷി ദിലീപിനും ആരാധകര്‍ ഏറെയാണ്. ലക്ഷങ്ങളാണ് മീനാക്ഷിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മീനാക്ഷി എന്ന മീനൂട്ടിയുടെ വിശേഷങ്ങള്‍ അറിയാന്‍ എന്നും മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്. സിനിമാതാരമായി ഉടനെ മീനാക്ഷിയെ കാണാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എംബിബിഎസ് പഠനത്തിനായി ചെന്നൈയിലേക്ക് ാേപവുകയായിരുന്നു മീനാക്ഷി. മീനാക്ഷിക്ക് ഒരു അനിയത്തി കുട്ടി കൂടി ഉണ്ട്. മീനാക്ഷിയും മഹാലക്ഷിയും ചേര്‍ന്നുള്ള ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

ALSO READ- കാവ്യയുമായുള്ള ദിലീപേട്ടന്റെ ബന്ധം അറിഞ്ഞ് വെറും കൈയ്യോടെ ആ വീട്ട് ഇറങ്ങിയത് 2013 ഏപ്രില്‍ 17ന്; റിമിക്കും ആ നടിക്കും എല്ലാം അറിയാമായിരുന്നു: മഞ്ജു വാര്യര്‍

ദിലീപിന്റെയും മഞ്ചുവിന്റെയും മകളായ മീനാക്ഷിയുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നത് പതിവാണ്. വസ്ത്രധീരണ രീതിയും ഫാഷനും സൗന്ദര്യവുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. ചെന്നൈയില്‍ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. സിനിമ താരം നമിത പ്രമോദും ജയറാമിന്റെ മകള്‍ പാര്‍വ്വതിയും നാദിര്‍ഷയുടെ മകള്‍ ആയിഷയുമാക്കെ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോഴിതാ ദിലീപിന്റെ സഹോദരന്‍ അനൂപ് മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷിയെക്കുറിച്ച് പറഞ്ഞതാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ടചേട്ടനായ ദിലീപിന്റെ മകള്‍ മീനുട്ടി ഞങ്ങളുടെ കൈയ്യില്‍ തന്നെ കിടന്നു വളര്‍ന്ന കുട്ടിയാണ്. ഞങ്ങള്‍ വളര്‍ത്തിയതാണ് അവളെ. അവളുടെ മിക്ക കാര്യങ്ങള്‍ക്കും ചേട്ടനോട് പറയാന്‍ ഞാനും കൂടി കൂടാറുണ്ടെന്നാണ് അനൂപ് പറയുന്നത്.

ALSO READ- എന്റെ സ്‌നേഹം, എന്റെ ജീവിതം; മകള്‍ ആരാധ്യക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസയുമായി ഐശ്വര്യ റായി; സന്തോഷത്തോടെ പങ്കിട്ട് ആരാധകര്‍!

മീനാക്ഷിക്ക് എംബിബിസ് പഠിക്കാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ചേട്ടന്‍ ആഗ്രഹം സാധിപ്പിച്ച് കൊടുത്തു. ഇനി ഒരു വര്‍ഷം കൂടിയേ ഉള്ളൂ. അതു കഴിഞ്ഞാല്‍ അവള്‍ ഡോക്ടറാണ്. ഇപ്പോള്‍ പിന്നെ ഞാന്‍ ചേട്ടനോട് പറഞ്ഞ് പ്രഷര്‍ ചെയ്ത ഒരു വണ്ടി അവള്‍ക്ക് കിട്ടിയിട്ടുണ്ട്. ഒരു മിനി കൂപ്പര്‍. അവളില്ലാത്ത സമയത്ത് ആ വണ്ടി ചേട്ടനാണ് കൊണ്ടു നടക്കുന്നത്.

അവളെപ്പോ എയര്‍പോര്‍ട്ടില്‍ വന്നാലും അതുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണമെന്ന് ഭയങ്കര നിര്‍ബന്ധമാണ്. പിന്നെ അവള്‍ തന്നെ അത് കൊണ്ടു നടക്കും. ഡ്രൈവിംഗില്‍ മീനുട്ടിക്ക് നല്ല സ്പീഡാണ്. നന്നായി ഓടിക്കും. അതിന് ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അനൂപ് പറയുന്നു.

കാര്യങ്ങളൊക്കെ തന്നോടും അവള്‍ ഷെയര്‍ ചെയ്യാറുണ്ട്. പറയാവുന്നതൊക്കെ പറയാറുണ്ട്. മീനാക്ഷി സിനിമയിലേയ്ക്ക് എപ്പോഴായിരിക്കും എത്തുന്നത് എന്ന് തനിക്കറിയില്ല.അവള്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടോ എന്നറിയില്ലെന്നും അനൂപ് പറയുന്നു.

അവള്‍ ഇതുവരെ അതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഒരു സിനിമയില്‍ ഹീറോയിനെ കിട്ടാതിരുന്നപ്പോള്‍ ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു, ഞാനിവിടെയില്ലേ എന്ന് ഒരു തവണ ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ ആദ്യം അവള്‍ ഡോക്ടറാകട്ടെ. പിന്നീട് അവള്‍ക്കിഷ്ടമുണ്ടെങ്കില്‍ സിനിമയില്‍ വരമെന്ന് തോന്നുകയാണെങ്കില്‍ അവള്‍ വരട്ടെ എന്നാണ് പറയാനുള്ളത്.

രണ്ടാമത്തെ മകള്‍ മാമാട്ടി നല്ല കുസൃതിക്കാരിയാണ്. മീനുവും മാമാട്ടിയും തമ്മില്‍ നല്ല സ്നേഹമാണ്. മക്കളെ രണ്ടുപേരെയും ഏട്ടന് വലിയ ഇഷ്ടമാണ്. അനിയത്തിയായ മാമാട്ടിക്ക് എല്ലാത്തിനും ചേച്ചി മതി. ഭയങ്കര സ്നേഹമാണ് ഇരുവരും തമ്മിലെന്നും അനൂപ് പറയുന്നുണ്ട്.

Advertisement