‘ട്വന്റി ട്വന്റി’ താന്‍ ഉപേക്ഷിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മീര ജാസ്മിന്‍

63

സൂപ്പര്‍താരങ്ങള്‍ അടക്കം ഒട്ടുമിക്ക എല്ലാ താരങ്ങളേയും അണി നിരത്തി മലയാള സിനിമയില്‍ മാത്രം സംഭവിച്ച ചരിത്രമാണ്‌ ട്വന്‍റി ട്വന്‍റി. മറ്റൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ സൃഷ്ടിക്കാനാകില്ല.

Advertisements

അതേ സമയം, മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളും മറ്റു ആര്‍ട്ടിസ്റ്റുകളും ഒന്നിച്ചെത്തിയ ട്വന്റി ട്വന്റിയില്‍ ചില പ്രമുഖ താരങ്ങള്‍ വിട്ടു നിന്നിരുന്നു.

മലയാള സിനിമയുടെ ഒരു സമയത്തെ ഒരുമയെ വ്യക്തമാക്കിയ ചിത്രമായിരുന്നു ട്വന്റി – ട്വന്റി .മറ്റൊരു ഭാഷക്കും സാധിക്കാത്ത കാര്യമായിരുന്നു അത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ആ ചിത്രത്തിന്റെ ഭാഗമായി. എന്നാൽ ദിലീപ് നിർമിച്ച ചിത്രത്തിൽ ദിലീപിന്റെ ഉറ്റ സുഹൃത്തായ മീര ജാസ്മിൻ ഉണ്ടായിരുന്നില്ല.മീരയും ദിലീപും എന്തെങ്കിലും പ്രശ്നമായിരിക്കാം എന്ന് പോലും ആ സമയത്ത് വാർത്തകൾ വന്നു.

മലയാളത്തിലെ മുന്‍നിര നായികയായ മീര ജാസ്മിന്‍ ‘ട്വന്‍റി ട്വന്‍റി’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നില്ല. അതിന്റെ കാരണം മീര തന്നെ വ്യക്തമാക്കുന്നത് ഇങ്ങനെ:

അത്തരമൊരു പിന്മാറ്റം മനപൂര്‍വ്വം സംഭവിച്ചതല്ല, അങ്ങനെയൊരു സിനിമയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ തീര്‍ച്ചയായും വിഷമം ഉണ്ട്.

പലരും എന്നെ തെറ്റിദ്ധരിച്ചു, ഞാന്‍ ആ സിനിമ മനപൂര്‍വം ഉപേക്ഷിച്ചതാണെന്ന രീതിയില്‍, പക്ഷെ മറ്റൊരു തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായത് കൊണ്ടാണ് ‘ട്വന്‍റി ട്വന്‍റി’ എനിക്ക് നഷ്ടമായത്. മീര ജാസ്മിന്‍ പങ്കുവെയ്ക്കുന്നു.

Advertisement