‘രാത്രിയിൽ മുഴുവൻ വെള്ളത്തിൽ മുങ്ങി കരച്ചിൽ മാത്രം, എങ്കിലും ഇന്ന് ആലോചിക്കുമ്പോൾ നഷ്ടബോധമില്ല’: മീര ജാസ്മിൻ

155

മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ എകെ ലോഹിതദാസ് കണ്ടെത്തിയ മികച്ച അഭിനേത്രി ആയിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് 2001ൽ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് മീരാ ജാസ്മിൻ കടന്നു വന്നത്.

ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. അതുകഴിഞ്ഞ് ഒരു ദശാബ്ദത്തിൽ അധികം മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം വരെ നേടിയിട്ടുണ്ട്.

Advertisements

സ്വപ്നക്കൂട്, കസ്തൂരിമാൻ, ഗ്രാമഫോൺ, ഒരേകടൽ, അച്ചുവിന്റെ അമ്മ, വിനോദയാത്ര, രസതന്ത്രം, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഈ നടി മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരുന്നു.

ALSO READ- ‘ഞാൻ വക്കീലായാൽ മതിയായിരുന്നു അല്ലേ’; ഓരോ സീൻ കാണുമ്പോഴും മോഹൻലാൽ ചോദിച്ചിരുന്നു: വെളിപ്പെടുത്തി ശാന്തി മായാദേവി

മലയാള സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത മീര ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി നടി മടങ്ങി എത്തിയിരുന്നു. മലയാളത്തിൽ നരേന്റെ നായികയായി ക്വീൻ എലിസബത്ത് എന്ന സിനിമയിലാണ് മീരയുടേതായി പുറത്തിറങ്ങാനുള്ളത്.

തിരിച്ചെത്തിയ മീര പറയുന്നത് സിനിമാ ഇൻസ്ട്രിക്ക് നല്ല രീതിയിൽ മാറ്റമുണ്ട് എന്നാണ്. സോഷ്യൽ മീഡിയയുടെ ഇൻഫ്‌ലുവെൻസ് ആണ് എടുത്തുപറയേണ്ടത്. നമ്മുടെ വർക്കിനെ അത് നല്ല രീതിയിൽ സഹായിക്കുന്നുണ്ടെന്നും താരം പറയുന്നു.

ഒരു വർഷം മുമ്പേയാണ് ഇൻസ്റ്റയിലേക്ക് എത്തിയതെന്നും ഒരുപാട് അങ്ങനെ പുറത്തുവരാത്ത സമയത്തായിരുന്നു ആ വരവ്. സമയം ആയപ്പോൾ താൻ വിചാരിച്ചു ഇപ്പോൾ റെഡിയാണ്. ഇപ്പോൾ തനിക്ക് പുറത്തുവന്നെ മതിയാകൂ എന്ന്. അങ്ങനെ മാനസികമായി തയ്യാറെടുത്താണ് സിനിമ ചെയ്യാൻ തയ്യാറായത്.

ALSO READ-‘മലയാളത്തിൽ ഇതുവരും ഇങ്ങനെ ഒരു സിനിമ ഇറങ്ങിയിട്ടില്ല, അത് കൊള്ളാമോ എന്ന് കണ്ടിട്ട് ഒന്ന് പറ’; മലൈക്കോട്ടൈ വാലിബനിലെ പ്രതീക്ഷ കൂട്ടി മോഹൻലാൽ

തനിക്ക് ഒരു വിഷൻ ഉണ്ട്. പക്ഷെ ഫ്ളോയ്ക്ക് അനുസരിച്ച് പോകണം എന്നാണ്. അതാകും നല്ലത് എന്ന് തോന്നുന്നു. വർക്കിന് ഒപ്പം ജീവിതവും ആസ്വദിച്ച് പോകണം എന്നാണ്. തുടക്കത്തിൽ ഒന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടിയിരുന്നില്ല. പത്തൊൻപതുവയസ്സ് തുടങ്ങുന്ന സമയത്താണ് ഇന്ഡസ്ട്രിയിലേക്ക് എത്തുന്നത്. അന്ന് തൊട്ട് പിന്നെ അങ്ങോട്ട് നോൺ സ്റ്റോപ്പ് ആയിരുന്നു, അത് ഹെൽത്തിനെയും ബാധിക്കുമെന്നും മീര പറയുന്നു.

ഒരാൾക്ക് ട്രാവൽ ചെയ്യാൻ ആണ് ഇഷ്ടം എങ്കിൽ അത് എനിക്ക് സന്തോഷം തരും, പിന്നെ ഒറ്റയ്ക്ക് ഇരുന്ന് മ്യൂസിക്ക് കേൾക്കാൻ ആണ് ഇഷ്ടം എങ്കിൽ അത് നമുക്ക് സന്തോഷം നൽകും അല്ലെ, വേറെ ഒരു വ്യക്തിക്ക് മറ്റൊരു രീതിയിൽ ആയിരിക്കും. ഞാൻ മാറി നിന്ന് സ്വയം നോക്കി കണ്ട ഒരു സമയം ഉണ്ടായിരുന്നെന്നും മീര പറയുന്നു.

ഉർവ്വശിയുമായുള്ള അഭിനയത്തെക്കുറിച്ചുപറഞ്ഞ മീര പറയുന്നുണ്ട്. പെരുമഴക്കാലം സിനിമയിലെ അഭിനയം ഒരുപാട് കഷ്ടപെട്ടായിരുന്നു ചെയ്തത്. ഫുൾ ടൈം കരച്ചിലും മറ്റുമായിരുന്നു.

ആ ചിത്രത്തിൽ, രാത്രിയിൽ എല്ലാം ഇങ്ങനെ വെള്ളം ഒക്കെ ദേഹത്ത് കോരി ഒഴിച്ചിരുന്ന അവസ്ഥ. ശരിക്കും തണുത്തിരിക്കും. ആ സിനിമ ചെയ്തിരുന്നില്ലെങ്കിൽ വലിയ നഷ്ടമായി പോയേനെ എന്ന് ചിന്തിക്കാറുണ്ടെന്നും മീര ജാസ്മിൻ പറയുന്നു.

Advertisement