‘മലയാളത്തിൽ ഇതുവരും ഇങ്ങനെ ഒരു സിനിമ ഇറങ്ങിയിട്ടില്ല, അത് കൊള്ളാമോ എന്ന് കണ്ടിട്ട് ഒന്ന് പറ’; മലൈക്കോട്ടൈ വാലിബനിലെ പ്രതീക്ഷ കൂട്ടി മോഹൻലാൽ

87

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ശ്രദ്ധിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇത് ആദ്യമായിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ ആവുന്നത്. ഇത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നതും.

ചിത്രത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്ത ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുന്നാര കാട്ടിലേ എന്നാരംഭിക്കുന്ന ഗാനം നിമിഷന്നേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകരും.

Advertisements

ഇതിനിടെ ഇപ്പോഴിതാ മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസ് ചിത്രം നേരിന്റെ വിജയാഘോഷ വേളയിലും ചർച്ചയാകുന്നത് വാലബൻ ആണ്. ഈ ചടങ്ങിൽ വെച്ച് മലൈക്കോട്ടൈ വാലിബനെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ALSO READ- മന്ത്രിസ്ഥാനത്ത് എത്തുമ്പോൾ ആരും ഉദ്ഘാടനത്തിന് വിളിച്ച് ബുദ്ധിമുട്ടികരുത്; വകുപ്പ് മെച്ചപ്പെടുത്തുന്ന തിരക്കിലായിരിക്കും; മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയം: ഗണേഷ് കുമാർ

മലയാളത്തിൽ വളരെ വ്യത്യസ്തമായൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് മോഹൻലാൽ പറയുന്നത്. അത്തരമൊരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അതിലെ ഫിലോസഫിയും സ്പിരിച്വാലിറ്റിയും എല്ലാം വളരെ വ്യത്യസ്തമാണെന്നും കണ്ട് അറിയേണ്ട ഒന്നാണെന്നുമാണ് മോഹൻലാൽ പറയുന്നത്.

മോഹൻലാലിലെ നടനെയും താരത്തെയും ഒരുപോലെ എക്‌സ്‌പ്ലോർ ചെയ്യുന്ന പടം ആയിരിക്കുമോ വാലിബൻ എന്ന ചോദ്യത്തിനോടാണ് താരം ഇത്തര്തതിൽ പ്രതികരിച്ചത്. ‘മോനെ അത് മോൻ തന്നെ കണ്ടിട്ട് പറ. എനിക്കറിഞ്ഞൂടാ. കാരണം വളരെ വ്യത്യസ്തമായ ഴോണറിലുള്ള സിനിമയാണത്. അങ്ങനെ ഒരു സിനിമ ഇതുവരം ഉണ്ടായിട്ടില്ല. ഒരു ഫോക് ലോറോ, സ്ഥലകാലങ്ങളൊന്നും ഇല്ലാത്ത സ്ഥലത്ത് നടക്കുന്നൊരു കഥയാണത്.’

ALSO READ-മമ്മൂട്ടി ചിത്രം കാതലിനെ മറികടന്ന് ബേസില്‍ ജോസഫിന്റെ ഫാലിമി

‘ദൃശ്യഭംഗിയും കളർ പാറ്റേണും അവർ ഷൂട്ട് ചെയ്തിരിക്കുന്ന രീതിയും അതിനകത്തുള്ള ഫിലോസഫിയും സ്പിരിച്വാലിറ്റിയും ഒക്കെ വളരെ വ്യത്യസ്തമാണ്. ഞാൻ എങ്ങനെ ചെയ്തു, അത് കൊള്ളാമോ ഇല്ലയോ എന്ന് കണ്ടിട്ട് ഒന്ന് പറ. അല്ലാതെ ഞാനിപ്പോൾ ഉഗൻ എന്ന് പറയാൻ പറ്റില്ല. മോശം സിനിമ ആകാൻ സാധ്യതയില്ല’,- മോഹൻലാൽ കൂട്ടിച്ചേർത്തു.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി റിലീസുണ്ട്. 130 ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Advertisement