മന്ത്രിസ്ഥാനത്ത് എത്തുമ്പോൾ ആരും ഉദ്ഘാടനത്തിന് വിളിച്ച് ബുദ്ധിമുട്ടികരുത്; വകുപ്പ് മെച്ചപ്പെടുത്തുന്ന തിരക്കിലായിരിക്കും; മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയം: ഗണേഷ് കുമാർ

76

മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാർ. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവർത്തനത്തിലും തിളങ്ങി നിൽക്കുന്ന ഗണേഷ് കുമാർ മിക്കപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്.പത്തനാപുരത്തെ എംഎൽഎ ആണ് ഗണേഷ് കുമാർ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ആരാധകരുള്ള താരമായ കെബി ഗണേഷ് കുമാർ ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മന്ത്രിസഭയിലേക്ക് എത്തുകയാണ്.

ഇത്തവണത്തെ മന്ത്രി സഭാ പുനസംഘടനയിലാണ് ഗണേഷ് കുമാറിന് നറുക്ക് വീണിരിക്കുന്നത്. കെബി ഗണേഷ് കുമാറിനൊപ്പം കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിയായി എത്തും.കെബി ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖവകുപ്പുമാണ് ലഭിക്കുകയെന്നാണ് വിവരം.

Advertisements

നിലവിലെ മന്ത്രിമാർ രാജിക്കത്ത് സമർപ്പിച്ച് കഴിഞ്ഞു. ഇനി അധികം വൈകാതെ തന്നെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ഇതിനിടെ ഗതാഗത വകുപ്പ് ഏൽക്കാൻ പോകുന്ന ഗണേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ALSO READ- മമ്മൂട്ടി ചിത്രം കാതലിനെ മറികടന്ന് ബേസില്‍ ജോസഫിന്റെ ഫാലിമി

ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്നാണ് ഗണേഷ് കുമാർ പറയുന്നത്. പൊതുഗതാഗതത്തെ മെച്ചപ്പെടുത്താൻ മനസിൽ ഒരു ആശയമുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഈ ആശയം മുഖ്യമന്ത്രി അംഗീകരിച്ചാൽ കേരളത്തിലെ മുക്കിലും മൂലയിലും ജനങ്ങൾക്ക് വണ്ടി കിട്ടുന്ന ഒരു പുതിയ സംവിധാനം കൊണ്ടുവരുമെന്നാണ് ഗണേഷ് കുമാർ പറയുന്നത്.

കെ എസ് ആർ ടി സി ലാഭത്തിലാക്കും എന്ന മണ്ടത്തരം ഏതായാലും ഞാൻ പറയുകയില്ല, അസാധ്യമായി ഒന്നുമില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. മാധ്യമങ്ങളോട് അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പറഞ്ഞു.

ALSO READ-ശ്രീലക്ഷ്മി നായികയാവുന്നു, ഒടുവില്‍ വാക്ക് പാലിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ, ഒരുങ്ങുന്നത് സാരി

താൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താൽ ഉദ്ഘാടനങ്ങൾക്കും മറ്റും പോകില്ല. ശ്രദ്ധ മുഴുവൻ വകുപ്പ് മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലായിരിക്കും അത്തരം കാര്യങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

കേരള ജനതക്ക് അഭിമാനകരമായ ഭരണം കാഴ്ചവെക്കും. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയെ നേരിട്ടയാളാണ്. പുതിയ പ്രതിസന്ധിയെയും നേരിടുമെന്നും അതിനുള്ള കരുത്ത് തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ സിനിമ സീരിയൽ അഭിനയം അത് മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം ചെയ്യുമെന്നും, തനിക്ക് കിട്ടിയ ഗതാഗത വകുപ്പിനെ ഒരു മുൾ കിരീടം പോലെ കാണില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

Advertisement