ശ്രീലക്ഷ്മി നായികയാവുന്നു, ഒടുവില്‍ വാക്ക് പാലിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ, ഒരുങ്ങുന്നത് സാരി

43

സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധനേടിയ താരമാണ് ആര്‍ ജി ശ്രീലക്ഷ്മി. പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ റീലുകളും ചിത്രങ്ങളും പങ്കുവെച്ചതോടെയാണ് മോഡലായ ശ്രീലക്ഷ്മി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

രാംഗോപാല്‍ വര്‍മ്മ സോഷ്യല്‍മീഡിയയില്‍ മാത്രമല്ല, ഹൈദരാബാദിലുള്ള സ്വന്തം ഓഫീസിലും ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയിലെ താരമായിരുന്നു ശ്രീലക്ഷ്മി. സാരിയിലുള്ള ചിത്രങ്ങളായിരുന്നു ശ്രീലക്ഷ്മിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.

Also Read:ഇന്ത്യയില്‍ മറ്റൊരു ഭാഷയിലുമില്ല അതുപോലെയൊരു ചിത്രം, ആ ലാലേട്ടന്‍ ചിത്രമാണ് മികച്ച മാസ് സിനിമ, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ശ്രീലക്ഷ്മിയെ വെച്ച് താന്‍ ഒരു സിനിമ ചെയ്യുമെന്ന് നേരത്തെ രാംഗോപാല്‍ വര്‍മ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ശ്രീലക്ഷ്മിയെ നായികയാക്കി സാരി എന്ന ചിത്രം ചെയ്യാനൊരുങ്ങുകയാണ് രാംഗോപാല്‍ വര്‍മ.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്ററും ്അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ലോക സാരി ദിനത്തോട് അനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ചിത്രം ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്.

Also Read:പുതിയ മീര ഭയങ്കര ശാന്ത, പഴയ തുള്ളിച്ചാട്ടമൊന്നും ഇപ്പോഴില്ല, മീര ജാസ്മിന്റെ മാറ്റത്തെ കുറിച്ച് നരേന്‍ പറയുന്നു

അതേസമയം, തന്റെ സിനിമാ അരങ്ങേറ്റത്തിന്റെ ഭാഗമായി ശ്രീലക്ഷ്മി തന്റെ പേര് ആരാധ്യ ദേവി എന്നാക്കി മാറ്റിയതായും രാംഗോപാല്‍ വര്‍മ അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലും ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയിട്ടുണ്ട്.

Advertisement