ഇത്തവണത്തെ മലയാളം ബിഗ് ബോസില്‍ സോഷ്യല്‍ മീഡിയ താരം അമലാ ഷാജിയും

66

കാഴ്ച്ചക്കാർ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ആറാം സീസൺ തുടങ്ങാൻ പോവുകയാണ്. ഇതിൽ ആരൊക്കെ മത്സരാർഥികളായി എത്തും എന്ന ചർച്ച ഇപ്പോഴെ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇതിനോടകം പലരുടെ പേര് ഇതിൽ വന്നിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ സോഷ്യൽ മീഡിയ താരം അമലാ ഷാജി ഇത്തവണ ബിഗ് ബോസിൽ മത്സരിച്ചേക്കും എന്ന റിപ്പോർട്ട് ആണ് പുറത്തുവന്നത്. അതേസമയം കഴിഞ്ഞ സീസണിൽ അമല എത്തും എന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. ഇത്തവണ താരം ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

അതേസമയം സോഷ്യൽ മീഡിയയിൽ വൻ സ്വാധീനമുള്ള താരമാണ് അമലാ ഷാജി. തിരുവനന്തപുരം സ്വദേശിയാണ് അമലാ. അധികവും തമിഴ് ഭാഷയിലെ റീൽസ് ആണ് ഈ താരം ചെയ്യാർ. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിലടക്കം അമലയ്ക്ക് ആരാധകർ ഏറെയാണ്.

ഇപ്പോൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ഫോളോഴ്‌സുണ്ട് അമലയ്ക്ക്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ഹ്രസ്വ വീഡിയോകളിലൂടെ ശ്രദ്ധയാകർഷിച്ച അമലാ ഷാജി രാജീവ് ഗാന്ധി അക്കാദമി ഫോർ ടെക്‌നോളജിയിൽ നിന്നാണ് ബിരുദം നേടിയത്. സിനിമയിൽ അമലാ അരങ്ങേറ്റും കുറിക്കുന്നുവെന്ന വാർത്തകളും അടുത്തിടെയുണ്ടായിരുന്നു.

 

 

Advertisement