മമ്മൂട്ടി ചിത്രം കാതലിനെ മറികടന്ന് ബേസില്‍ ജോസഫിന്റെ ഫാലിമി

120

ബേസിൽ ജോസഫിന്റെ പുതിയ ചിത്രം ഫാലിമി യ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 2023ൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ ആദ്യ പത്തിൽ ഇടംനേടാൻ ഫാലിമിക്ക് സാധിച്ചു .

Advertisements

ചിത്രം ആഗോളതലത്തിൽ ആകെ 17.85 കോടിയുമായി എട്ടാം സ്ഥാനത്താണ് 2023ൽ പ്രദർശനത്തിനെത്തിയ മലയാള ചിത്രങ്ങളുടെ പട്ടികയിലുള്ളത്. അതേസമയം മമ്മൂട്ടി ചിത്രമായ കാതൽ സിനിമയെയും കളക്ഷനിൽ മറികടക്കാൻ ഫാലിമിക്ക് കഴിഞ്ഞു എന്നതും മറ്റൊരു സന്തോഷം.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ഫാലിമി ഒടിയിലും പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ബബ്ലു അജുവാണ് ഫാലിമിയുടെ ഛായാഗ്രാഹണം.

ജഗദീഷ്, മഞ്ജു പിള്ള, മീനാരാജ് തുടങ്ങിയവരും ഫാലിമിയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. രചനയും നിതീഷ് സഹദേവാണ്. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. ‘ഫാലിമി’യുടെ മേക്കപ്പ് സുധി സുരേന്ദ്രൻ.

 

Advertisement