മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ശ്രദ്ധിക്കണം, എല്ലാ തമാശകളും എല്ലാവരും ആസ്വദിക്കില്ല, കലാകാരന്മാര്‍ ഉത്തരവാദിത്വം കാണിക്കണം, ബിനു അടിമാലിക്കെതിരെ മഞ്ജു പത്രോസ്

102

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചന്‍. താരം സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തില്‍ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.

Advertisements

2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ചു മഞ്ജു . പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Also Read:പുതിയ മീര ഭയങ്കര ശാന്ത, പഴയ തുള്ളിച്ചാട്ടമൊന്നും ഇപ്പോഴില്ല, മീര ജാസ്മിന്റെ മാറ്റത്തെ കുറിച്ച് നരേന്‍ പറയുന്നു

സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളെല്ലാം മഞ്ജു തുറന്നുപറയാറുണ്ട്. ഇപ്പോഴിതാ നടന്‍ ബിനു അടിമാലിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.

ബോഡി ഷെയിമിംഗ് നടത്തുന്ന തമാശകളെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിന് ബിനു അടിമാലിയെ തിരുത്തുകയായിരുന്നു മഞ്ജു. ഏതെങ്കിലും കോമഡിയില്‍ അറിയാതെ തങ്ങള്‍ എന്തെങ്കിലും പറഞ്ഞുവെങ്കില്‍ അവരെ വെറുക്കരുതെന്നും എല്ലാവരും കഷ്ടത്തിലാണെന്നും ഇതൊന്നും ബോഡി ഷെയിമിംഗ് അല്ലെന്നുമായിരുന്നു ബിനു അടിമാലി പറഞ്ഞത്.

Also Read: നിറകണ്ണുകളോടെ അയ്യപ്പസ്വാമിയെ തൊഴുത് ജയറാം, മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി താരം

തമാശയ്ക്ക് പറയുന്ന കാര്യങ്ങള്‍ പലരും സീരിയസായിട്ടാണ് എടുക്കുന്നത്. തനിക്കും ട്രോളുകള്‍ വന്നിട്ടുണ്ടെന്നും ഒരുപാട് ദുഃഖങ്ങള്‍ ഉള്ളിലൊതുക്കിയിട്ടാവും ഓരോ കലാകാരനും ഓരോ ഷോകളും ചെയ്യുന്നെതെന്നുമായിരുന്നു ബിനു അടിമാലി പറഞ്ഞത്.

ഇതിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു. കലാകാരന്മാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നവാണെന്നൊക്കെ ബിനുച്ചേട്ടന്‍ പറഞ്ഞു. അതേ ബുദ്ധിമുട്ടുകള്‍ താനും അനുഭവിക്കുന്നുണ്ടെന്നും തനിക്ക് ഓര്‍മ്മവെച്ച കാലം മുതലേ തന്റെ നിറത്തെയും ശരീരത്തെയും പലരും കളിയാക്കുന്നുണ്ടെന്നും ഇതൊന്നും ശരിക്കും ഉള്ളുനിറഞ്ഞ് ആസ്വദിക്കാന്‍ കഴിയില്ലെന്നും മഞ്ജു പറഞ്ഞു.

Also Read:നിറകണ്ണുകളോടെ അയ്യപ്പസ്വാമിയെ തൊഴുത് ജയറാം, മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി താരം

ചുറ്റുമുള്ളവര്‍ തന്നെ പരിഹസിക്കുന്ന വാക്കുകേട്ട് ചിരിക്കാറുണ്ട്. അവര്‍ക്ക് തമാശയായി തോന്നുമെന്നും താനും ചിരിച്ച് കാണിക്കാറുണ്ട് എന്നാല്‍ ഉള്ളില്‍ ചിരിച്ചിട്ടില്ലെന്നും തന്നെ അതെല്ലാം വേദനിപ്പിച്ചിട്ടുണ്ടെന്നും തന്നെ പോലെ ഒരു സമൂഹം തനിക്ക് മുന്നിലുണ്ടെന്നും അതുകൊണ്ട് ഇനിയുള്ള തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയൊക്കെ പേരിലും ആരെയും നാണം കെടുത്താതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന കലാകാരിയാണ് താനെന്നും മഞ്ജു പറയുന്നു.

Advertisement