ഇത് ആ പഴയ മീര തന്നെയാണോ എന്ന് ചിന്തിച്ചുപോയി; വര്‍ഷങ്ങള്‍ക്ക് ശേഷം മീരയെ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്ന് നരേന്‍

54

ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് സഹനടനായി അഭിനയം തുടങ്ങിയ താരമാണ് നരേൻ. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് താരം നായകനായത്. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയിൽ ചുവടുറപ്പിച്ചതോടെയാണ് സുനിൽ എന്ന പേരു മാറ്റി നരേൻ എന്നാക്കി മാറ്റിയത്.

Advertisements

ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തും നടിയുമായ മീര ജാസ്മിനെ കുറിച്ച് നരേൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

വർഷങ്ങൾക്ക് ശേഷം മീരയെ കണ്ടപ്പോൾ താൻ ശരിക്കും അതിശയിച്ചുപോയി എന്ന് നരേൻ പറയുന്നു. ദുബായിൽ വച്ചാണ് ഞാൻ മീരയെ കണ്ടത്. അതുവരെ കണ്ട മീരയേ ആയിരുന്നില്ല, ഇത് ആ പഴയ മീര തന്നെയാണോ എന്ന് ചിന്തിച്ചുപോയി. ജീവിതത്തിന്റെ മറ്റൊരു ഹാപ്പി ഫേസിൽ ആയിരുന്നു മീര. പണ്ടത്തേതിലും വളരെ സുന്ദരിയായി എനിക്ക് ഫീൽ ചെയ്തു എന്നാണ് നരേൻ പറഞ്ഞത്.

മീരയുടെ മാറ്റത്തെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടെ ആയിരുന്നു നടന്റെ പ്രതികരണം. ശരിക്കും നടിയുടെ തിരിച്ചുവരവ് പ്രേക്ഷകരെ ഞെട്ടിച്ചു. ലുക്കിൽ ആകെ മാറ്റം വരുത്തിയാണ് താരം എത്തിയത്.

also read
നമ്മുടെ മീരാ ജാസ്മിന് ഇത് എന്തു പറ്റി; തന്റെ മാറ്റത്തിന്റെ കാരണം പറഞ്ഞ് നടി

Advertisement