Home Entertainment Celebrities

ദുബായിൽ എത്തിയതിന് ശേഷമാണ് ഷോട്സ് ഇടാൻ തുടങ്ങിയത്; നാട്ടിലെത്തിയാൽ ഇടില്ലെന്നും മീര നന്ദൻ; കല്യാണത്തെ കുറിച്ചും മനസ് തുറന്ന് താരം

207

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ മുല്ല എന്ന സിനിമയിൽ കൂടി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദൻ. മുല്ലയുടെ തർപ്പൻ വിജയത്തിന് പിന്നാലെ ഒരു പിടി സൂപ്പർഹിറ്റ് സിനിമകളിൽ കൂടി മികച്ച വേഷങ്ങൾ ചെയ്ത മീരാ നന്ദൻ ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.

ഒരു റേഡിയോ ജോക്കി കൂടിയിയായ മീരാ നന്ദൻ ഇപ്പോൾ ദുബായിയിൽ ജോലി ചെയ്യുക ആണ്. പുതിയ ജോലി കിട്ടിയതോടെ മീര അഭിനയം നിർത്തിയോ എന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിന് ഒപ്പം താൻ നല്ല സിനിമകളും സ്വീകരിക്കുന്നുണ്ടെന്ന് മീര പറഞ്ഞിരുന്നു. യുഎഇയിൽ തന്നെ സെറ്റിലായ മീര നന്ദൻ ഇടയ്ക്ക് കേരളത്തിൽ പരിപാടികൾ അവതരിപ്പിക്കാനായാണ് എത്താറുള്ളത്.

Advertisements

ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കുകയാണ് മീര. നേരത്തെയൊക്കെ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ സമയമായില്ല എന്നായിരുന്നു നടിയുടെ മറുപടി. പിന്നീടൊരിക്കൽ, എനിക്ക് എന്ന ഒറ്റയ്ക്ക് ഹാന്റിൽ ചെയ്യാൻ സമയമായാൽ കെട്ടും എന്ന് മീര നന്ദൻ പറയുകയും ചെയ്തിരുന്നു.

ALSO READ- തമന്നയുടെ ഐക്കോണിക് സ്‌റ്റെപിന് ചുവടുവെച്ച് സോന നായരും മഞ്ജുവും; ‘കാവലയ്യാ’ പൊളിച്ചെന്ന് ചിലർ; പതിവുപോലെ വിമർശിച്ചും കമന്റുകൾ, മറുപടി ഇങ്ങനെ

താരം ഇപ്പോൾ യുഎഇയിൽ തനിച്ച് ജീവിതം ആസ്വദിക്കുകയാണ്. തന്റെ കാര്യങ്ങൾ എല്ലാം തനിച്ച് നോക്കാൻ പറ്റുന്നുണ്ട് എന്നും മീര പറയുന്നു. അപ്പോൾ കല്യാണത്തിന് റെഡിയായോ എന്ന അവതാരകന്റെ ചോദ്യത്തിന്, എന്ന് പൂർണമായി പറയാൻ പറ്റില്ലെന്നാണ് മീര മറുപടി നൽകിയത്.

‘എന്റെ കാര്യങ്ങൾ നോക്കാനെല്ലാം പഠിച്ചു എന്നത് സത്യമാണ്. പക്ഷെ കല്യാണം കഴിക്കാൻ ഞാൻ റെഡിയായിട്ടില്ല. മാനസികമായി ഒരാൾ കല്യാണത്തിന് റെഡിയാവുമ്പോൾ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളൂ. ഒരാളെ ഇംപ്രസ് ചെയ്യിപ്പിക്കുന്ന കാര്യത്തിൽ താൻ പരാജയമാണ്’- എന്നാണ് മീര നന്ദന്റെ വാക്കുകൾ.

ALSO READ- മോഹൻലാലും രജനികാന്തും ഒന്നിച്ച ‘ജയിലർ’; പിന്നാലെ വരുന്നു മമ്മൂട്ടിയും ജയറാമും ഒന്നിക്കുന്ന ഓസ്‌ലർ! ത്രില്ലിൽ ആരാധകർ

തനിക്ക് സിനിമയിൽ അവസരം കുറഞ്ഞപ്പോഴാണ് ദുബായിൽ ആർ ജെ യായി പോയത് എന്ന് പലരും പറയുന്നുണ്ട്. എന്നാൽ അങ്ങനെയല്ല, മലയാളത്തിൽ ഒരു കുറേ നല്ല അവസരങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴാണ് ആർ ജെ ആയി പോയതെന്നും മീര പറയുന്നുണ്ട്.

തനിക്ക് അതൊന്നു ക്ലാരിഫൈ ചെയ്യണം എന്ന് പല കമന്റുകളും കാണുമ്പോൾ തോന്നാറുണ്ട്. അവസരം കുറഞ്ഞതുകൊണ്ടാണോ തുണിയുടെ നീളം കുറഞ്ഞത് എന്ന കമന്റൊക്കെ കാണുമ്പോൾ പറയണം എന്നു തോന്നുമെന്നും മീര തുറന്നടിച്ചു.

താൻ ദുബായിൽ എത്തിയതിന് ശേഷമാണ് താൻ ഷോട്സ് ഇട്ടത് എന്നത് സത്യമാണ്. അതെന്തോ അവിടെ തന്റെ കാര്യത്തിൽ ഇടപെടാൻ ആരും വരാറില്ല. തന്റേതന്നല്ല, അവിടെ ആരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടില്ലെന്നാണ് മീര പറയുന്നത്.

നാട്ടിൽ എപ്പോഴും അയൽപ്പക്കത്തുകാരിലായിരിക്കുമല്ലോ നോട്ടമെന്നും നാട്ടിലെത്തിയാൽ താൻ ഷോട്സ് ഇടാറില്ല. അതെന്താണെന്ന് ചോദിച്ചാൽ, എന്തോ തനിക്ക് തോന്നാറില്ല എന്നു മാത്രമെന്നും മീര നന്ദൻ പറയുന്നു.

ബിക്കിനിയും ടു പീസും ധരിക്കുന്നതിനെ കുറിച്ച് നടി ഇന്ദ്രജ പറഞ്ഞത്

Advertisement