കുടുംബവിളക്ക് എന്ന ഒറ്റ പരമ്പര തന്നെ ധാരാളം നടി മീര വാസുദേവനെ കുറിച്ച് പറയാന്‍. ബിഗ് സ്‌ക്രീനില്‍ നിന്ന് മിനിസ്‌ക്രീനിലേക്ക് എത്തിയ മീര കുടുംബ വിളക്കില്‍ സുമിത്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നടിയുടെ അഭിനയം എടുത്തു പറയേണ്ടതു തന്നെ.
മീര കഴിഞ്ഞദിവസം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്, ആരാദ്യം പാടും ഷോയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മീര ഷേയര്‍ ചെയ്തത്. ‘കുടുംബവിളക്കി’ലെ ‘സുമിത്ര’യായതിന് ശേഷം മിക്കപ്പോഴും നാടന്‍ വേഷങ്ങളിലാണ് മീര പൊതുവെ പ്രത്യക്ഷപ്പെടാറ്.
ഇത്തവണ മഞ്ഞ ലെഹങ്ക ഫ്രോക്കിലാണ് ചിത്രങ്ങളില്‍ മീരയുള്ളത്. ഒപ്പം മിനിമല്‍ മേക്കപ്പും, മിനിമലായ ആഭരണങ്ങളും, എല്ലായിപ്പോഴത്തേയും പോലെ തന്നെ മീരയുടെ ചിരിയും ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നുണ്ട്.
also read
എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകും; വീണ്ടും മോദിയുടെ വാക്കുകളുമായി കൃഷ്ണകുമാര്‍, ചര്‍ച്ച
അതേസമയം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും താരം തന്റെ അഭിനയവൈഭവം കാഴ്ചവച്ചിട്ടുണ്ട്. ബ്ലെസ്സി സംവിധാനം ചെയ്ത 2005ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ തന്മാത്രയില്‍ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ് മീരാ വാസുദേവ്. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരം മീരാ വാസുദേവിനായിരുന്നു.