Home Entertainment Celebrities

ഡാഡി ഒരിക്കലും ആരെയും ഡിപ്പെന്‍ഡ് ചെയ്തില്ല, മമ്മിയെ ഇഷ്ടത്തിന് ജീവിക്കാന്‍ വിട്ടു, സെക്‌സും ഫുഡും ബേസിക്ക് നീഡാണെന്ന് പരസ്യമായി പറയാന്‍ മമ്മിക്ക് ധൈര്യം നല്‍കിയത് ഡാഡി, മകള്‍ താര ജോര്‍ജ് പറയുന്നു

1624

മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗം സഹപ്രവര്‍ത്തകരെയും മലയാള സിനിമയെയും ഒന്നടങ്കം ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. കെജി ജോര്‍ജിന് തന്റെ അവസാന കാലത്ത് ഭാര്യയും മക്കളും വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് ഗോവയില്‍ സുഖവാസത്തിന് പോയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Advertisements

എന്നാല്‍ ഇതില്‍ പ്രതികരിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. കെജി ജോര്‍ജിന് സ്വന്തം ഭാര്യയുടെയും അമ്മയുടെയും മനസ്സ് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കെജി ജോര്‍ജിന്റെ ഭാര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മകള്‍ താര ജോര്‍ജ്.

Also Read: കുടുംബവിളക്കിലെ മീരയുടെ ലുക്ക് കണ്ടോ ഇത് എന്തൊരു മാറ്റം , മഞ്ഞക്കിളിയെ പോലെ മീര വാസുദേവന്‍

ഡാഡി അതിനുള്ള സ്വാതന്ത്ര്യവും ധൈര്യവും മമ്മിക്ക് കൊടുത്തതുകൊണ്ടാണ് മമ്മി അങ്ങനെ പറഞ്ഞത്. ഈ ലോകത്തിന് മുമ്പില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം മമ്മി ഇപ്പോള്‍ പറഞ്ഞത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും താര പറയുന്നു.

ഡാഡിയെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറങ്ങിയിട്ട് കാലങ്ങളായി. അതെടുക്കുമ്പോള്‍ ഡാഡിക്കും മമ്മിക്കും അറിയാം അതില്‍ പറയുന്നത് ഡാഡിയുടെ ജീവിതകഥയാണെന്നും അത് ഈ ലോകം കാണുമെന്നുമെന്നും ആ സമയത്ത് റിയാക്ട് ചെയ്യാതെ എന്തിനാണ് ഇപ്പോള്‍ റിയാക്ട് ചെയ്യുന്നതെന്നും താര ചോദിക്കുന്നു,.

Also Read: എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകും; വീണ്ടും മോദിയുടെ വാക്കുകളുമായി കൃഷ്ണകുമാര്‍, ചര്‍ച്ച

ഡാഡിക്ക് ഒരു കണ്‍സെപ്റ്റുണ്ട്. അദ്ദേഹം ഡിപ്പന്‍ഡബിളല്ലെന്നും ഭര്‍ത്താവായാലും ഭാര്യയായും മക്കളായാലും നമ്മള്‍ ആരുമായും ഡിപ്പന്‍ഡ് ആയിരിക്കാന്‍ പാടില്ലെന്നും അവരെ അവരുടെ ഇഷ്ടത്തിന് വിടണമെന്നും തന്റെ ഡാഡി ചെയ്തതും അതാണെന്നും ലോകത്ത് എവിടെയായാലും മക്കള്‍ക്ക് 18 വയസ്സ് കഴിഞ്ഞാല്‍ അവരുടെ രീതിക്ക് ജീവിക്കണെമെന്നും മാതാപിതാക്കളോട് ഡിപ്പെന്‍ഡ് ആവരുതെന്നും താര പറയുന്നു.

മമ്മി സാധാരണക്കാരിയാണ്. അവര്‍ ഭര്‍ത്താവിനൊപ്പമുള്ള നിമിഷങ്ങള്‍ സ്വപ്‌നം കണ്ടിരുന്നുവെന്നും എന്നാല്‍ മമ്മി ജീവിച്ചത് അറ്റാച്ച്‌മെന്റില്ലാതെ ഡിറ്റാച്ഡ് ആയി ജീവിക്കാന്‍ ശ്രമിക്കുന്ന ആളുടെ കൂടെയായിരുന്നുവെന്നും മമ്മിക്ക് അത് ആക്‌സെപ്റ്റ് ചെയ്യാനായില്ലെന്നും താര പറയുന്നു.

Advertisement