ഞാന്‍ കൊടുത്ത കാശ് എനിക്ക് തിരികെ തന്നു, യാത്രപറഞ്ഞിറങ്ങുമ്പോള്‍ നരച്ച തലയില്‍ ഉമ്മ വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, എനിക്ക് എന്തുമാത്രം പൈസ തന്ന കൈയ്യാണിത്, നടി കനകലതയുടെ അവസ്ഥ വിവരിച്ച് അനീഷ് രവി

2895

സഹനടിയായും അമ്മനടിയായും മലയാളത്തില്‍ ഒട്ടേറെ വേഷങ്ങള്‍ ചെയ്ത നടിയാണ് കനകലത. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഒരു മുഖമാണ് നടി കനകലതയുടേത്. എവിടെ വച്ചു കണ്ടാലും ചേച്ചിയെന്ന് വിളിച്ച് ഓടിച്ചെല്ലാനുള്ള അടുപ്പം സൃഷ്ടിച്ച കുറേ കഥാപാത്രങ്ങള്‍ കനകലത ചെയ്തിട്ടുണ്ട്.

Advertisements

കനകലത എന്ന അഭിനേത്രിയുടെ കലാജീവിതത്തില്‍ കൂടൂതല്‍ വന്നുപോയതും ഇത്തരം വേഷങ്ങളാണ്. തന്റെ പട്ടിണി കാരണമാണ് എത്ര ചെറിയ വേഷമായാലും അഭിനയിക്കാന്‍ തയ്യാറായതെന്ന് കനകലത തന്നെ പറഞ്ഞിരുന്നു. ിവാഹമോചിതയായ താരം തന്റെ മര ണ പ്പെട്ട സഹോദരന്റെമക്കളെ സ്വന്തം മക്കളെ പോലെ വളര്‍ത്തി വലുതാക്കിയിരുന്നു.

Also Read: ഡാഡി ഒരിക്കലും ആരെയും ഡിപ്പെന്‍ഡ് ചെയ്തില്ല, മമ്മിയെ ഇഷ്ടത്തിന് ജീവിക്കാന്‍ വിട്ടു, സെക്‌സും ഫുഡും ബേസിക്ക് നീഡാണെന്ന് പരസ്യമായി പറയാന്‍ മമ്മിക്ക് ധൈര്യം നല്‍കിയത് ഡാഡി, മകള്‍ താര ജോര്‍ജ് പറയുന്നു

അടുത്തിടെ കനകലതയുടെ ദാരുണാവസ്ഥവാര്‍ത്തകളില്‍ നിറഞ്ഞിരപന്നു. 57കാരിയായ കനകലത ഒരു രണ്ട് വയസുകാരിയുടെ അവസ്ഥയിലെത്തിയിരിക്കുകയാണ് എന്ന് പറയുകയാണ് സഹോദരി വിജയമ്മ. കനകലത ഇപ്പോള്‍ സ്വന്തം ഉമിനീര് പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് എന്നാണ് സഹോദരി പറഞ്ഞത്. തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥ കാരണം പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ബാധിച്ച് ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് കനകലത. അവര്‍ക്കിന്ന് സ്വന്തം പേര് പോലും ഓര്‍മയില്ല.

ഇപ്പോഴിതാ കനകലതയെ സന്ദര്‍ശിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ അനീഷ് രവി. ഒരു പകലിന്റെ രണ്ടു പകുതികള്‍ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് അനീഷ് കനകലതയെ കുറിച്ച് പറഞ്ഞത്. കനകലത എത്രയോ ഇടങ്ങളില്‍ തനിക്ക് അവസരങ്ങള്‍ വാങ്ങിത്തന്ന ആളാണെന്നും നടിയെ സഹോദരി വിജയകുമാരിയും സഹോദരന്റെ മകനും പൊന്നുപോലെയാണ് ഇപ്പോള്‍ നോക്കുന്നതെന്നും അനീഷ് രവി പറയുന്നു.

Also Read: കുടുംബവിളക്കിലെ മീരയുടെ ലുക്ക് കണ്ടോ ഇത് എന്തൊരു മാറ്റം , മഞ്ഞക്കിളിയെ പോലെ മീര വാസുദേവന്‍

അതുകണ്ടപ്പോള്‍ തനിക്ക് ഒത്തിരി സന്തോഷം തോന്നി. കനകലത ചേച്ചിയുമായി തനിക്ക് വലിയൊരു ആത്മബന്ധമുള്ളതായി തോന്നിയിട്ടുണ്ട്. .യാത്ര പറഞ്ഞിറങ്ങുമ്പോള്‍ താന്‍ ഓറഞ്ച് വാങ്ങാനായി കൊടുത്ത കാശ് കനകലത ചേച്ചി വാങ്ങാതെ തിരികെ തരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും മുടിമുറിച്ച നരകള്‍ വീണ തലയില്‍ ഉമ്മ വെച്ചുകൊണ്ട് താന്‍ പറഞ്ഞു എന്ത് മാത്രം പൈസ തന്ന കൈയ്യാണിതെന്നും അനീഷ് രവി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Advertisement