മീരയുടെ ചെറുപ്പം നിലനിർത്തുന്ന ആ രഹസ്യം ഇപ്പോൾ ഒരു പരസ്യമാണ് ; ടിപ്‌സ് പങ്കു വച്ച് താരം : വീഡിയോ ഏറ്റെടുത്ത് ആരാധകർ

163

മലയാളികൾ ഏറെ സുപരിചിതമായ പേരാണ് മീര വാസുദേവ്. തന്മാത്ര കണ്ടവർക്കും ഇപ്പോൾ കുടുംബവിളക്ക് കാണുന്നവർക്കും മീര വാസുദേവ് എന്ന താരത്തിനെ ഏറെ പരിചിതമാണ്. കാലം കടന്നുപോകുന്നതായി പ്രേക്ഷകന് തോന്നാത്ത വിധം ഇപ്പോഴും ചെറുപ്പമായി നിലനിൽക്കുകയാണ് മീര. ആ സൗന്ദര്യ രഹസ്യം അറിയാൻ ആഗ്രഹിക്കാത്ത പ്രേക്ഷകർ കുറവാണെന്ന് താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും വ്യക്തമാണ്.

മീര മലയാളി താരമാണ് എന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ട്. എന്നാൽ മീര ഒരു അന്യഭാഷ നടിയാണ്. മഹാരാഷ്ട്രയുടെ പുത്രിയാണ് മീര. എന്നാൽ മലയാളികളെ സംബന്ധിച്ചിടത്തോളം മീര തങ്ങളുടെ പ്രിയപ്പെട്ട താരമാണ്. മലയാള സിനിമയിൽ മാറ്റി നിർത്താൻ സാധിക്കാത്ത ചിത്രമാണ് മോഹൻലാൽ തകർത്ത് അഭിനയിച്ച തന്മാത്ര. തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി എത്തിയത് മീരയാണ്. ഇപ്പോഴും അഭിനയ മേഖലയിൽ നായികയായി തന്നെ സജീവമാണ് മീര. മീരയുടെ സോഷ്യൽ മീഡിയയിൽ പോലും താരത്തോടുള്ള പ്രേക്ഷക പ്രീതി പ്രകടമാണ്.

Advertisements

ALSO READ

അനിയൻ തനിക്കൊരു ദൗർബല്യം ആയിരുന്നു, സ്‌കൂളിൽ പഠിയ്ക്കുമ്പോൾ അനിയനെ തല്ലിയതിന് ഒരു പയ്യന്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചു ; സീനിയേഴ്സ് ഉൾപ്പെടെ എന്നെ ഗുണ്ടയെന്നാണ് വിളിച്ചിരുന്നത് : സ്‌കൂളിലെ ഓർമ്മകൾ പങ്കു വച്ച് ശ്രുതി രജനികാന്ത്

മീര വാസുദേവ് മലയാളികൾക്ക് കൂടുതൽ സ്വീകാര്യയായി മാറിയത് മിനിസ്‌ക്രീൻ പരമ്പരകളിലൂടെയാണ്. തന്മാത്ര എന്ന ചിത്രത്തിന് ശേഷം മീര സീരിയലുകളിലേക്ക് എത്തുന്നത്. കൈരളി ടി വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കനൽപൂവ് എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രമായാണ് താരം എത്തിയത്. പിന്നീട് ചില സിനിമകളിലും മീര എത്തി. നിലവിൽ കുടുംബ വിളക്ക് എന്ന സീരിയലിന്റെ ഭാഗമാണ് മീര. കുടുംബ പശ്ചാത്തലത്തിന്റെ കഥപറയുന്ന പരമ്പരയിൽ നായിക കഥാപാത്രമായ സുമിത്രയായാണ് മീര എത്തുന്നത്.

തെന്നിന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിൽ മാത്രമല്ല ബോളീവുഡിലും മീര തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ് മിനിസ്‌ക്രീൻ പരമ്പരകളോടൊപ്പം ഹിന്ദിയിലും പരമ്പരകളിൽ മീര തിളങ്ങി. പരമ്പരകളോടൊപ്പം തന്നെ സിനിമയിലും മീര എത്തിയിരുന്നു.

മീരയുടെ ചെറുപ്പം നിലനിർത്തുന്ന ആ രഹസ്യം ഒരു രഹസ്യമേ അല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കാരണം മീരയുടെ വ്യായാമമാണ് ഇതിന് പിന്നിലെ രഹസ്യം. തന്റെ ഓരോ വർക്കൗട്ട് വീഡിയോയും മീര ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മാത്രവുമല്ല ചില ടിപ്സും അക്കൂട്ടത്തിൽ ഉണ്ടാകും. ഒരു ദിവസം പോലും താരം തന്റ വർക്കൗട്ട് മുടക്കാറില്ല.

കൃത്യമായ ഭക്ഷണ ശീലം പാലിക്കും. മീരയുടെ പോസ്റ്റുകളിൽ പ്രത്യക്ഷപ്പെടുന്ന കുട്ടിത്താരവും ഇപ്പോൾ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. മകൻ അരീദുമൊത്തുള്ള ചിത്രങ്ങളാണ് മീര പങ്കുവെക്കുന്നത്. വീഡിയോയിലും മകൻ ഇടയ്ക്കൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം തന്നെ വൻ സ്വീകാര്യതയാണ് സോഷ്യൽമീഡിയയിൽ ലഭിയ്ക്കുന്നത്.

ALSO READ

ഉപദേശങ്ങൾ കേട്ട് ഓരോന്ന് ചെയ്ത ശേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്, എലിസബത്ത് പുറത്ത് നിന്നുള്ള ആരുടേയും ഉപദേശം കേൾക്കുന്ന വ്യക്തിയല്ല ; ഞങ്ങൾ രണ്ടുപേരും പരസ്പരം കള്ളം പറയാറില്ല : വിശേഷങ്ങൾ പങ്കു വച്ച് ബാല

 

Advertisement