Home Entertainment

മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്തകൂടി; രാജമൗലിയുടെ പുതിയ ചിത്രത്തില്‍ ആലിയ ഭട്ടിനും അജയ് ദേവഗണിനും ഒപ്പം മമ്മൂട്ടിയും

34

മധുരരാജയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്തകൂടി.

ഈ വര്‍ഷം വലിയ പദ്ധതികളാണ് മമ്മൂട്ടി നടപ്പാക്കാനൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisements

കഴിഞ്ഞ വര്‍ഷം യാത്ര, പേരന്‍പ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളായിരുന്നു മമ്മൂട്ടിയുടെ ഹൈലൈറ്റെങ്കില്‍ ഈ വര്‍ഷവും മമ്മൂട്ടി ഒരു വമ്പന്‍ അന്യഭാഷാ ചിത്രത്തിന്റെ ഭാഗമാകുന്നതായി സൂചന.

പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എസ്എസ് രാജമൌലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

രാം ചരണും ജൂനിയര്‍ എന്‍ടിആറും നായകന്‍മാരാകുന്ന സിനിമയില്‍ ഒരു സര്‍പ്രൈസ് കഥാപാത്രമായി മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് സൂചന.

ആലിയ ഭട്ട് നായികയാകുന്ന ചിത്രത്തില്‍ അജയ് ദേവഗണും സമുദ്രക്കനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1920ലെ ഇന്ത്യയില്‍ നടക്കുന്ന ഒരു കഥയാണ് ഇത്തവണ രാജമൌലി വിഷയമാക്കിയിരിക്കുന്നത്.

2020 ജൂലൈ 30ന് ഇന്ത്യയിലെ 10 ഭാഷകളില്‍ ‘ആര്‍ആര്‍ആര്‍’ പ്രദര്‍ശനത്തിനെത്തും.

Advertisement