Home Entertainment Celebrities

അന്ന് ട്രോളുകള്‍ കണ്ട് ഭയങ്കര കരച്ചിലായിരുന്നു, എന്ത് പൊട്ടത്തരമാണ് പറഞ്ഞതെന്നോര്‍ത്ത് ഇന്ന് ചിരിക്കാറുണ്ട്, മേഘ്‌ന പറയുന്നു

170

സിനിമാ-സീരിയല്‍ രംഗത്തെ അഭിനയത്തിലൂടെ പ്രശസ്തയായ താരമാണ് മേഘ്ന വിന്‍സെന്റ്. വീടകങ്ങളില്‍ ഏറെ സുപരിചിതയായ നടി കൂടിയാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ വതരിപ്പിച്ചാണ് മേഘ്‌ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

Advertisements

ഇപ്പോള്‍ സീകേരള ചാനലിലെ മിസ്സിസ്സ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് നടി വേഷമിടുന്നത്. ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകര്‍ മിസ്സിസ്സ് ഹിറ്റ്‌ലറിലെ ജ്യോതിയേയും ഏറ്റെടുത്ത് കഴിഞ്ഞതാണ്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മേഘ്ന പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Also Read:കല്യാണത്തിന് താലിവാങ്ങാൻ കാശ് തന്ന് സഹായിച്ച മമ്മൂട്ടിയോട് ശ്രീനിവാസൻ പറഞ്ഞു നിങ്ങൾ കല്ല്യാണത്തിന് വരരുത് വന്നാൽ കല്യാണം മുടങ്ങും; പിന്നെ സംഭവിച്ചത്

തന്റെ യൂട്യൂബ് ചാനലിലൂടെയായും മേഘ്ന വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഒരിക്കല്‍ സോഷ്യല്‍മീഡിയ ട്രോളുകള്‍ക്കിരയായിരുന്നു മേഘ്‌ന. കേരളത്തിലെ റോഡ് മോശമായതിനാല്‍ കാറില്‍ ഇരുന്ന് മേക്കപ്പ് ചെയ്യാന്‍ പറ്റില്ലെന്ന് അരുവിക്കരയില്‍ വെച്ച് മേഘ്‌ന പറഞ്ഞത് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വീണ്ടും താരം. തന്റെ അരുവിക്കര പ്രസംഗം ഏറെ ഫേമസ് ആയിരുന്നുവെന്നും ഇതിന് ശേഷം ഏത് പരിപാടിയില്‍ സംസാരിക്കാനും പേടിയായിരുന്നുവെന്നും എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാല്‍ അത് ട്രോളാവുമോ എന്ന് ഭയന്നിരുന്നുവെന്നും മേഘ്‌ന പറയുന്നു.

Alos Read: ദിലീപിന് ഒപ്പം അഭിനയിക്കണം, നായിക ആയില്ലെങ്കിലും അതോരു നല്ല വേഷമാകണം, തന്റെ വലിയ ആഗ്രഹവും അതിന്റെ കാരണവും വെളിപ്പെടുത്തി നടി ഷക്കീല

അന്ന് ആ ട്രോളുകള്‍ കണ്ട് സങ്കടം വന്നിരുന്നു. ഒത്തിരി കരഞ്ഞിരുന്നുവെന്നും ഈയടുത്ത കാലത്താണ് താന്‍ വീഡിയോ മുഴുവന്‍ കണ്ടതെന്നും ഇപ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്നും മേഘ്‌ന പറയുന്നു.

Advertisement