ടോവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്ന ‘മിന്നൽ മുരളി’യുടെ ട്രെയിലർ പുറത്ത് ; സിനിമ ഡിസംബർ 24ന് എത്തും, കാത്തിരിപ്പോടെ ആരാധകർ

27

ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മിന്നൽ മുരളി’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. ചിത്രത്തിൽ ജയ്‌സൺ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച ജയ്‌സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളിലെ സംഭവങ്ങളാണ് സിനിമയുടെ കഥാപശ്ചാത്തലം.

മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ചിത്രം ബേസിൽ ജോസഫാണ് സംവിധാനം ചെയ്യുന്നത്.

Advertisements

ALSO READ

ബിഗ് ബോസ് മലയാളം സീസൺ 4 നവംബറിൽ തുടങ്ങും ; ഇത്തവണ മത്സരിയ്ക്കാൻ സുബി സുരേഷും? വ്യക്തമാക്കി താരം

സെപ്റ്റംബറിൽ നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടി റിലീസ് ആയി ചിത്രമെത്തുമെന്നും വമ്പൻ തുകയ്ക്കാണ് സിനിമയുടെ അവകാശം കമ്പനി സ്വന്തമാക്കിയതെന്നും ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള നേരെത്തെ ട്വീറ്റ് ചെയ്തിരുന്നു. റിലീസിനെപ്പറ്റിയുള്ള സ്ഥിരീകരണവുമായി ഇപ്പോൾ അണിയറ പ്രവർത്തകരും എത്തിയിരിക്കുകയാണ്.

സൂപ്പർഹിറ്റ് ചിത്രം ‘ഗോദ’യക്കു ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രംകൂടെയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തിൽ എത്തുന്ന ചിത്രം തുടക്കം മുതൽ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ്.

ALSO READ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു

സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്‌ളാഡ് റിംബർഗാണ്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്. മനു ജഗദ് ആണ് കലാസംവിധാനം നിർവ്വഹിച്ചിരിയ്ക്കുന്നത്.

Advertisement