അച്ഛന്‍ മരിച്ചതിന് ശേഷം ആ പോലീസ് ജോലി കിട്ടിയിരുന്നു, ലീവെടുത്ത് ദുബായിയില്‍ വന്നതാണ് ജീവിതം മാറാന്‍ കാരണം, തുറന്നുപറഞ്ഞ് മിഥുന്‍ രമേശ്

2430

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. സിനിമയില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി എത്തിയ മിഥുന്‍ പിന്നീട് നടനാവുകയായിരുന്നു താരം. ഇതിനു ശേഷമാണ് മിഥുന്‍ അവതാരകനെന്ന കരിയറിലേക്ക് എത്തിയത്.

Advertisements

ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്. മകളും ഭാര്യയും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

Also Read: സ്വയം തളർന്നാലും ഞങ്ങൾക്ക് വേണ്ടി ഊർജം കണ്ടെത്തുന്ന അമാൽ! ദുൽഖറിന്റെ പ്രശംസയ്ക്ക് മൂന്ന് മില്യൺ സ്‌നേഹം; പുതിയ റെക്കോർഡ്

ഇതിനിടെ, താരം ബെല്‍സ് പാള്‍സി രോഗബാധിതനായെന്നും അറിയിച്ചിരുന്നു. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. പിന്നീട് രോഗം ഭേദമായി തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് മിഥുന്‍ രമേശ്.

ഇ്‌പ്പോഴിതാ തന്റെ സ്വന്തം ജീവിത കഥ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. താന്‍ എല്‍എല്‍ബിക്ക് ചേര്‍ന്നിരുന്നു. എന്നാല്‍ ആ സമയത്ത് ഉഴപ്പി നടന്ന് എക്‌സാം ഒന്നും അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അച്ഛന്റെ മരണ ശേഷം തനിക്ക് അച്ഛന്റെ പോലീസ് ജോലി കിട്ടിയെന്നും മിഥുന്‍ പറയുന്നു.

Also Read: ഇനി ജീവിതത്തിൽ ഒരു വിവാഹമില്ല, അഥവാ ഒരു ബന്ധം വേണമെന്ന് തോന്നിയാൽ അത് ലിവിംഗ് ടുഗെദർ ആയിരിക്കും; മനസ് തുറന്ന് രഞ്ജിനിമാർ

ലീവ് എഴുതിക്കൊടുത്തിട്ടാണ് താന്‍ ദുബായിലേക്ക് വരുന്നത്. റേഡിയോ ജോക്കി എന്ന ഒരു ചിനത് അന്നൊന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടില്‍ നിന്നുള്ള പ്രഷറായിരുന്നു ദുബായിയിലേക്ക് വരാന്‍ കാരണമെന്നും തന്റെ മനസ്സില്‍ അപ്പോഴൊക്കെ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മിഥുന്‍ പറയുന്നു.

ചെറിയ പ്രായത്തില്‍ തന്നെ താന്‍ അധ്വാനിച്ച് തുടങ്ങിയിരുന്നു. ദുബായിയില്‍ എത്തിയതിന് പിന്നാലെയാണ് സാമ്പത്തികമായി മെച്ചപ്പെട്ടത്. നാട്ടിലായിരുന്നുവെങ്കില്‍ കരിയര്‍ വേറെയായിരിക്കുമായിരുന്നുവെന്നും ടെലിവിഷന്‍ ഷോകള്‍ ചെയ്തതും കരിയറില്‍ ബ്രേക്കുണ്ടാക്കിയിരിന്നുവെന്നും താരം പറയുന്നു.

Advertisement