ഭര്‍ത്താവിനും മകനോടും യാത്ര പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇങ്ങനെയൊരു ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല, നെഞ്ചുതകര്‍ന്ന് കനിഹ പറയുന്നു

298

മലയാളത്തിന്റെ പ്രിയ നടിയാണ് കനിഹ. തമിഴകത്തു നിന്നും എത്തിയ നടിക്ക് പിന്നീട് മലയാളത്തില്‍ നിരവധി അവസരം ലഭിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ആയ മോഹന്‍ലാലിനും മമ്മൂട്ടിക്കും ജയറാമിനും സുരേഷുഗോപിക്കും ഒപ്പം എല്ലാം അഭിനയിച്ച കനിഹ മറ്റു മേഘലകളിലും തന്റെ കഴിവ് തെളിയിച്ചത് ആണ്.

Advertisements

വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നടി കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. സിനിമാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്.

Also Read: അച്ഛന്‍ മരിച്ചതിന് ശേഷം ആ പോലീസ് ജോലി കിട്ടിയിരുന്നു, ലീവെടുത്ത് ദുബായിയില്‍ വന്നതാണ് ജീവിതം മാറാന്‍ കാരണം, തുറന്നുപറഞ്ഞ് മിഥുന്‍ രമേശ്

സിനിമയില്‍ മാത്രമല്ല, ഇന്ന് സീരിയലിലും സജീവമായി മാറിയിരിക്കുകയാണ് കനിഹ. കനിഹ തമിഴില്‍ ചെയ്യുന്ന എതിര്‍നീച്ചല്‍ എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ മാരിമുത്തു കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

ജയിലര്‍ എന്ന ഹിറ്റ് ചിത്രത്തിലെല്ലാം ശ്രദ്ധേയമായ വേഷം ചെയ്ത മാരിമുത്തുവിന്റെ വിയോഗം സിനിമാസീരിയല്‍ മേഖലയെ നടുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ പ്രിയനടന്റെ വേര്‍പാടില്‍ വേദന പങ്കുവെക്കുകയാണ് കനിഹ. എന്തിനാണ് സാര്‍ ഇത്രയും പെട്ടെന്ന് പോയത്, ഞങ്ങള്‍ എല്ലാവരും നിങ്ങളെ മിസ് ചെയ്യുമെന്നും നിങ്ങളുടെ കളിയും ചിരിയും സംസാരവുമെല്ലാം തന്റെ കാതുകളിലുണ്ടെന്നും കനിഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Also Read: സ്വയം തളർന്നാലും ഞങ്ങൾക്ക് വേണ്ടി ഊർജം കണ്ടെത്തുന്ന അമാൽ! ദുൽഖറിന്റെ പ്രശംസയ്ക്ക് മൂന്ന് മില്യൺ സ്‌നേഹം; പുതിയ റെക്കോർഡ്

ഇത്തരം ഒരു ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല, മുത്തുസാര്‍ കുഴഞ്ഞുവീണ് എന്ന് കേട്ടപ്പോള്‍ അതൊരു വ്യാജവാര്‍ത്തയായിരിക്കണേ എന്നും ഇനി സത്യമാണെങ്കില്‍ ഒന്നും സംഭവിക്കരുതേ എന്നും പ്രാര്‍ത്ഥിച്ചിരുന്നുവെന്നും കനിഹ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ പറയുന്നു.

Advertisement