ഒത്തിരി മാറിപ്പോയിരിക്കുന്നു, നീണ്ട ഇരുപത് വര്‍ഷങ്ങളുടെ യാത്ര അവസാനിക്കാന്‍ പോകുകയാണ്, ശ്രദ്ധനേടി ആല്‍ബിന്റെ വാക്കുകള്‍, വൈറലായി പോസ്റ്റ്

3930

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അപ്‌സര. മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്‌സരയും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു .

Advertisements

ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.

Also Read: അച്ഛന്‍ മരിച്ചതിന് ശേഷം ആ പോലീസ് ജോലി കിട്ടിയിരുന്നു, ലീവെടുത്ത് ദുബായിയില്‍ വന്നതാണ് ജീവിതം മാറാന്‍ കാരണം, തുറന്നുപറഞ്ഞ് മിഥുന്‍ രമേശ്

കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയത്. യൂട്യൂബിലും മറ്റ് സോഷ്യല്‍മീഡിയയിലുമെല്ലാം സജീവമാണ് താരദമ്പതികള്‍. ഇപ്പോഴിതാ ആല്‍ബി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

പഠിക്കുന്ന സമയത്ത് ദൂരദര്‍ശനില്‍ പകിട പകിട പമ്പരം സീരയിലില്‍ എഴുത്തുകാരനായപ്പോഴാണ് താന്‍ തിരുവനന്തപുരത്ത് എത്തിയതെന്നും നീണ്ട ഇരുപത് വര്‍ഷങ്ങളുടെ യാത്ര അവസാനിക്കാന്‍ പോകുകയാണെന്നും തിരുവനന്തപുരം നഗരത്തോട് താന്‍ വിടപറയുകയാണെന്നും ആല്‍ബി കുറിച്ചു.

Also Read: ഹൃദയത്തിന് ശേഷം വരുന്ന ‘വർഷങ്ങൾക്ക് ശേഷം’; കാത്തിരിപ്പിന് ഒടുവിൽ പുതിയ അപ്‌ഡേറ്റ് പുറത്ത്; ആവേശത്തിൽ ആരാധകർ

താന്‍ 2003 ല്‍ കണ്ട തിരുവനന്തപുരം ഇപ്പോള്‍ മാറിയിരിക്കുന്നുവെന്നും തനിക്ക് ഈ നഗരത്തോട് വിടപറയാന്‍ സമയമായിരിക്കുന്നുവെന്നും ജീവിതമെന്ന യാത്രയില്‍ തന്നെ ഏറെക്കാലം പ്രണയിച്ച നഗരമേ നന്ദിയെന്നും താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Advertisement