മിഥുന്‍ രമേശ്. സിനിമയില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി എത്തിയ പിന്നീട് നടനാവുകയായിരുന്നു താരം. ഇതിനു ശേഷമാണ് മിഥുന്‍ അവതാരകനെന്ന കരിയറിലേക്ക് എത്തിയത്.
ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്. മകളും ഭാര്യയും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ തനിക്കും കുടുംബത്തിനും നടന്‍ സുരേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍. തനിക്ക് സുരേഷേട്ടനെ പണ്ടേ നന്നായി അറിയാമെന്നും അച്ഛനുമായി അടുപ്പവും പരിചയവുമൊക്കെയുണ്ടായിരുന്നുവെന്നും മേ ഹൂ മൂസയില്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും മിഥുന്‍ പറയുന്നു.
ഭക്ഷണം വാങ്ങിത്തരുന്ന കാര്യത്തില്‍ അദ്ദേഹം ശരിക്കും ഒരു സംഭവം തന്നെയാണ്. സുരേഷേട്ടനൊപ്പം കഴിച്ച ഭക്ഷണത്തെ കുറിച്ച് ഭാര്യ ചിഞ്ചുവിനോട് പറഞ്ഞിട്ട് അത് ഉണ്ടാക്കി തരാനും പറഞ്ഞിരുന്നുവെന്നും താന്‍ പുള്ളിക്കൊപ്പം പോകുന്നതിന്റെ പ്രധാന കാരണം നല്ല ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണെന്നും മിഥുന്‍ പറയുന്നു.
സുരേഷേട്ടന്‍ എവിടെയെങ്കിലും ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ അവരെ നേരത്തെ വിളിച്ച് നിര്‍ദേശങ്ങളെല്ലാം കൊടുക്കും. എന്തൊക്കെ വിഭവങ്ങള്‍ വേണം, വേണ്ട എന്നൊക്കെ പറയുമെന്നും എങ്ങനെ ഉണ്ടാക്കണമെന്ന നിര്‍ദേശങ്ങള്‍ കൊടുക്കാറുണ്ടെന്നും മിഥുന്‍ പറയുന്നു.