Home Entertainment Celebrities

വിടില്ല ഞാന്‍; ഒന്‍പതാം വിവാഹ വാര്‍ഷിക ദിനത്തിലെ മിത്ര കുര്യന്റെ പോസ്റ്റ്

142

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിത്ര കുര്യൻ. മലയാളത്തിലും തമിഴിലും അടക്കം നിരവധി ചിത്രത്തിൽ മിത്ര അഭിനയിച്ചിട്ടുണ്ട്. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച മിത്ര ബോഡി ഗാർഡിൽ നയൻതാരയുടെ അടുത്ത സുഹൃത്തിന്റെ വേഷത്തിൽ എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

Advertisements

വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിന്ന നടി അമ്മ മകൾ എന്ന സീരിയലിലൂടെ തിരിച്ചുവന്നു. ഇപ്പോഴിതാ തന്റെ വിവാഹവാർഷിക ദിനത്തിൽ താരം പങ്കിട്ട പോസ്റ്റ് ആണ് വൈറൽ ആവുന്നത്.

മിത്ര കുര്യന്റെയും വില്യം ഫ്രാൻസിൻസിന്റെയും വിവാഹ വാർഷികമാണ് ഇന്ന്. ‘ഒരുമിച്ചിട്ട് ഒൻപത് വർഷങ്ങൾ, വിടില്ല ഞാൻ’ എന്ന് പറഞ്ഞ് ഭർത്താവിനെ ഇറുക്കി പിടിയ്ക്കുന്ന രണ്ട് ഫോട്ടോകളാണ് മിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ‘നന്നായി വരും, ഓൾ ദ ബെസ്റ്റ്’ എന്ന് പറഞ്ഞ് കമന്റ് ബോക്സിൽ വില്യമും എത്തി.

2015ൽ ആണ് മിത്ര കുര്യന്റെയും സംഗീത സംവിധായകനായ വില്യം ഫ്രാൻസിസിന്റെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. യൊഹാൻ വില്യം എന്നാണ് ഏക മകന്റെ പേര്. മകന്റെ അഞ്ചാം പിറന്നാൾ ആഘോഷിച്ച വീഡിയോ എല്ലാം അടുത്തിടെ മിത്ര പങ്കുവച്ചിരുന്നു.

Advertisement