Home Entertainment

ചങ്ക്‌സിന്റെ രണ്ടാം ഭാഗവുമായി ഒമർ ലുലു, മിയ ഖലീഫ അഥിതി വേഷത്തിൽ എത്തും?

60

ഹണി റോസ്, ബാലു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഗണപതി എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ഒമർ ലുലു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ചങ്ക്‌സിന് രണ്ടാം ഭാഗം ഒരുങ്ങുന്നു.

അതേ സമയം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിൽ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച മാദക റാണിമാരിൽ ഒരാൾ കഥാപാത്രമാവുമെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നു.

Advertisements

ആദ്യം മിയ ഖലീഫ വേഷമിടും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, പിന്നീടങ്ങോട്ട് ഇതിനായുള്ള നീക്കുപോക്കുകൾ നടന്നില്ല എന്ന വാദമുണ്ട്.

മറ്റൊരു പേര് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെതാണ്. മധുരരാജയിലെ ഐറ്റം ഡാൻസും, രംഗീലയിലെ കഥാപാത്രവും കഴിഞ്ഞാൽ സണ്ണി ചങ്ക്‌സിൽ ആണോ മുഖം കാണിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് കാണികൾ.

മെയ് മാസം ചങ്ക്സ് 2ന്റെ ചിത്രീകരണം ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇനി അധികം ദിവസങ്ങൾ ഇല്ലാത്തതു കൊണ്ട് അടുത്ത് തന്നെ സംവിധായകൻ ഇതേപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സാധ്യത കാണുന്നു.

എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ക്യാമ്ബസ് ജീവിതം പറഞ്ഞ ചിത്രമാണ് ചങ്ക്സ്.

മെക് റാണി എന്ന മെക്കാനിക്കൽ എഞ്ചിനീയറിംഗ് ക്ലാസ്സിലെ ഒരേയൊരു വിദ്യാർത്ഥിനിയും മറ്റു സഹപാഠികളുമാണ് പ്രധാന കഥാപാത്രങ്ങൾ ഇതൊരു ബോക്‌സ് ഓഫീസ് വിജയ ചിത്രമായിരുന്നു.

Advertisement