സിനിമ ഒന്ന് ഇറങ്ങട്ടെ, തീപാറും, അന്ന് എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി തരും, തുറന്നടിച്ച് മോഹന്‍ലാല്‍

51

മലയാള സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

Advertisements

ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകരൊന്നടങ്കം. ഈ മാസം 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രത്തെ കുറിച്ച് പലര്‍ക്കും പല സംശയങ്ങളുണ്ട്. ഇപ്പോഴിതാ ഇതേപ്പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍.

Also Read:സുരേഷ് ഗോപിക്ക് പിന്തുണയുമായി കൂടെയുണ്ടാവും , നിയമസഭാ ഇലക്ഷനില്‍ ഞാനും മത്സരിക്കും, എത്ര പരാജയപ്പെട്ടാലും ശക്തമായി മുന്നോട്ട് തന്നെ, തുറന്നുപറഞ്ഞ് വിവേക് ഗോപന്‍

മലൈക്കോട്ടൈ വാലിബന്‍ തികച്ചും വ്യത്യസ്തമായ ഴോണര്‍ സിനിമയാണ്. സിനിമ ഇറങ്ങിക്കഴിഞ്ഞിട്ട് എല്ലാവരുടെയും സംശയങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാമെന്നും വളരെ പ്രതീക്ഷയോടെയാണ് സിനിമ ചെയ്തതെന്നും മോഹന്‍ലാല്‍ പറയുന്നു.

താന്‍ ഏത് സിനിമ തുടങ്ങുമ്പോഴും ഏറ്റവും നല്ലതാവണമെന്ന പ്രാര്‍ത്ഥനയോടെയാണ് തുടങ്ങുന്നത്. ഓരോ സിനിമക്കും അതിന്റെ ജാതകമുണ്ടെന്നും താന്‍ തന്റെ ജോലി ചെയ്യുന്നുവെന്നും വളരെ രഹസ്യമായ ഒരു റെസിപ്പിയാണ് സിനിമയായി മാറുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read:വിവാഹജീവിതത്തില്‍ സൗന്ദര്യത്തിനല്ല പ്രാധാന്യമെന്ന് ദേവയാനി, വിവാഹം കഴിഞ്ഞ് ദേവയാനിയുടെ കാലില്‍വീണ് അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്ന് രാജകുമാരനും, ദാമ്പത്യജീവിതത്തെ കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ

അതുകൊണ്ട് തന്നെ തീ പാറട്ടെ. സിനിമ പുറത്തിറങ്ങിയിട്ട് അതേപ്പറ്റി ബാക്കി കാര്യങ്ങള്‍ പറയാമെന്നും അപ്പോള്‍ നമുക്ക് ഒന്നുകൂടെ കാണണമെന്നും സിനിമ ഇറങ്ങിക്കഴിഞ്ഞിട്ടല്ലോ വിചാരിക്കുന്നതൊക്കെ കിട്ടിയോ എന്നറിയാന്‍ കഴിയൂ എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement