കൈ കെട്ടി ബഹുമാനത്തോടെ നിവിന്‍ പോളി, ഒരേ സ്‌റ്റൈലില്‍ വിനീതും പ്രണവും ധ്യാനും, വൈറലായി സൂപ്പര്‍താര ചിത്രം, പിന്നാലെ ട്രോളും

93

ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചെത്തുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നതായാണ് വിവരം.

Advertisements

ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രണവിനും കല്യാണിക്കും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നിവിന്‍ പോളി, നീരജ് മാധവ്, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരെല്ലാം സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Also Read:സിനിമ ഒന്ന് ഇറങ്ങട്ടെ, തീപാറും, അന്ന് എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി തരും, തുറന്നടിച്ച് മോഹന്‍ലാല്‍

ഗസ്റ്റ് റോളിലാണ് നിവിന്‍ പോളി എത്തുന്നത്. ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരൊന്നടങ്കം കാത്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ചിത്രമായതിനാല്‍ മിനിമം ഗ്യാരണ്ടിയുള്ള ചിത്രമെങ്കിലുമായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ട്.

ഇപ്പോഴിതാ നിവിന്‍ പോളിയും, വിനീത് ശ്രീനിവാസനും, പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിനീതാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

Also Read:വിവാഹജീവിതത്തില്‍ സൗന്ദര്യത്തിനല്ല പ്രാധാന്യമെന്ന് ദേവയാനി, വിവാഹം കഴിഞ്ഞ് ദേവയാനിയുടെ കാലില്‍വീണ് അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്ന് രാജകുമാരനും, ദാമ്പത്യജീവിതത്തെ കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ

നാല്‍പ്പത് ദിവസങ്ങള്‍ നീണ്ടുനിന്നതായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ഷൂട്ട്. അടുത്തിടെയായിരുന്നു അവസാനിച്ചത്. നേരത്തെ ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചതിന് പിന്നാലെ വിനീത് ടീം അംഗങ്ങള്‍ക്ക് നന്ദി പറയുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisement