വിജയക്കുതിപ്പില്‍ ഓസ്ലര്‍, ബോക്‌സ് ഓഫീസില്‍ തീപാറിച്ച് മമ്മൂട്ടിയും ജയറാമും, ഞായറാഴ്ച മാത്രം വാരിയത് കോടികള്‍

84

വലിയൊരു ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ ജയറാം നായകനായി ഏറ്റവും പുതിയ ചിത്രമാണ് അബ്രഹം ഓസ്ലര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. അബ്രഹാം ഓസ്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

Advertisements

അഞ്ചാംപാതിരയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറാണ് ചിത്രം. അബ്രഹാം ഓസ്ലറില്‍ മലയാള സിനിമയിലെ താരാരാജാവ് മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Also Read:കൈ കെട്ടി ബഹുമാനത്തോടെ നിവിന്‍ പോളി, ഒരേ സ്‌റ്റൈലില്‍ വിനീതും പ്രണവും ധ്യാനും, വൈറലായി സൂപ്പര്‍താര ചിത്രം, പിന്നാലെ ട്രോളും

ഒരുകാലത്ത് മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച ജയറാമിന്റെ ഒരു വമ്പന്‍ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രമെന്നുതന്നെ പറയാം. തിയ്യേറ്ററുകളില്‍ പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള വിജയമാണ് ഓസ്ലര്‍ നേടിക്കൊണ്ടിരിക്കുന്നത്. അതിനോടകം ആഗോള തലത്തില്‍ ചിത്രം 25കോടി നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

അതേസമയം, അമ്പരപ്പിക്കുന്ന കളക്ഷനാണ് കേരള ബോക്‌സ് ഓഫീസിലും. ഞായറാഴ്ച മാത്രം 3.19 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് വിവരം. ഈ ചിത്രത്തിന് മറ്റ് വമ്പന്‍ റിലീസുകളെത്തും വരെ വന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.

Also Read:വിവാഹജീവിതത്തില്‍ സൗന്ദര്യത്തിനല്ല പ്രാധാന്യമെന്ന് ദേവയാനി, വിവാഹം കഴിഞ്ഞ് ദേവയാനിയുടെ കാലില്‍വീണ് അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്ന് രാജകുമാരനും, ദാമ്പത്യജീവിതത്തെ കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ

മോശമില്ലാത്ത കളക്ഷന്‍ നേടാന്‍ കഴിയുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ നിര്‍ണായകമായ അതിഥി വേഷവും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു. ഇതും വലിയ പ്രതീക്ഷയായിരുന്നു ആരാധകര്‍ക്ക് നേരത്തെ നല്‍കിയിരുന്നത്. ആ പ്രതീക്ഷകള്‍ മമ്മൂട്ടിയും തെറ്റിച്ചിട്ടില്ല.

Advertisement