മോഹന്‍ലാലും വിക്രമും ഒന്നിക്കുന്നു! വരുന്നത് അടിയും ഇടിയുമായി ഒരു മരണമാസ് പടം

6

ചിയാന്‍ വിക്രമും സൂപ്പര്‍ സംവിധായകന്‍ ഹരിയും സാമി, അരുള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒന്നിച്ച പടമാണ് സാമി സ്ക്വയര്‍. ചിത്രം വേണ്ടത്ര ഹിറ്റായില്ല. എന്നാല്‍, സാമി സ്ക്വയറിനു ശേഷം വിക്രമും ഹരിയും വീണ്ടുമൊന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Advertisements

ഇപ്പോഴിതാ, കോടമ്ബാക്കത്ത് നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഹരിയുടെ അടുത്ത പടത്തിലും നായകന്‍ വിക്രം തന്നെയാണ്. സാമിയില്‍ നിന്നും നേര്‍വിപരീതമായി ഒരു ഗാങ്സ്റ്റര്‍ പടമാണ് ഹരി അടുത്തതായി ചെയ്യാനൊരുങ്ങുന്നത് എന്നാണ് സൂചന.

അടിയും ഇടിയും വെടിയുമായി ഒരു മരണമാസ് പടത്തിനു വേണ്ടിയാണ് ഹരിയും വിക്രമും വീണ്ടുമൊരുമിക്കുന്നത്. രണ്ട് ടീമുകള്‍ തമ്മിലുള്ള ഗാങ്സ്റ്റര്‍ വാര്‍ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുക. ഇതില്‍ വിക്രമിന്റെ തലതൊട്ടപ്പാനായി അധോലോക നായകനായി മോഹന്‍ലാലും എത്തുമെന്നാണ് സൂചന.

പുലിമുരുകന് ശേഷം മറ്റ് ഇന്‍ഡസ്ട്രികളില്‍ മോഹന്‍ലാലിന്റെ സ്റ്റാര്‍ വാല്യു കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് ചിത്രത്തില്‍ മോഹന്‍ലാലിനെ പരിഗണിക്കാന്‍ ഹരിയെ ചിന്തിപ്പിച്ചതെന്നാണ് സൂചന. അതേസമയം, ഒടിയന്‍, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് മോഹന്‍ലാല്‍.

Advertisement