60 കോടിയും പിന്നിട്ട് മോഹന്‍ലാലിന്റെ നേര്, റിപ്പോര്‍ട്ട് പുറത്ത്

124

മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയ്യേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പില്ലാതെ സാധാരണ ചിത്രമെന്ന സംവിധായകന്റെ വാക്കുകളോടെ തിയറ്ററിലെത്തിയ ചിത്രം എന്നാൽ, പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ഓരോ ഷോയും പൂർത്തിയാക്കുന്നത്. മോഹൻലാലിന്റെ തിരിച്ചുവരവാണ് ചിത്രത്തിലൂടെ സംഭവിച്ചതെന്ന്  ആരാധകര്‍ പറയുന്നു.

Advertisements

ആഗോള ബോക്‌സ് ഓഫീസിൽ 60 കോടി രൂപയിൽ അധികം നേടിയിരിക്കുകയാണ് മോഹൻലാലിന്റെ നേര്. ഇത്തരമൊരു നേട്ടത്തിൽ വെറും 11 ദിവസം കൊണ്ടാണ് നേര് എത്തിയത് എന്നതാണ് മറ്റൊരു പ്രത്യേകത. 2023 നടൻ മോഹൻലാൽ തന്റെയും വർഷമാക്കിയിരിക്കുകയാണ് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോർട്ട് തെളിയിക്കുന്നത്.

മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസങ്ങൾ കൊണ്ടായിരുന്നു ആഗോള ബോക്‌സ് ഓഫീസിൽ 50 കോടി ക്ലബിൽ എത്തിയത്. കേരളത്തിൽ മാത്രമല്ല വിദേശത്തും മികച്ച കളക്ഷൻ നേടാനായതാണ് നേരിന്റെ കുതിപ്പിൽ നിർണായകമാകുന്നത്.

സംവിധായകൻ ജീത്തു ജോസഫിന്റെ നേര് ഡിസംബർ 21നാണ് തിയറ്ററിലെത്തിയത്. ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്ണു ശ്യാം.

 

Advertisement