അന്ന് ദിലീപ് വേറൊരു റൂമിന്റെ ബാത്ത്റൂമില്‍ കാവ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുന്നു, ഞാന്‍ ദിലീപിനെ തെറി പറഞ്ഞു; ലിബര്‍ട്ടി ബഷീര്‍ പറയുന്നു

224

മഞ്ജുവാര്യറും ദിലീപും എന്തുകൊണ്ട് വേർപിരിഞ്ഞു എന്നത് ഇപ്പോഴും വ്യക്തമല്ല. ഇതേകുറിച്ച് ആരാധകരും ചോദിക്കാറുണ്ട്. എന്നാൽ ഇവരുടെ ആദ്യകാലത്തെ കുടുംബ ജീവിതത്തെ കുറിച്ച് സിനിമ മേഖലയിൽ ഉള്ളവർ തന്നെ സംസാരിച്ചിട്ടുണ്ട്.

Advertisements

ഒരിക്കൽ ലിബർട്ടി ബഷീർ വർഷങ്ങൾക്ക് മുമ്പ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇപ്പോൾ ആ വീഡിയോ വീണ്ടും വൈറൽ ആവുകയാണ്.

പ്രണയവിവാഹം ആയിരുന്നെകിൽ പോലും മഞ്ജുവിന് ആ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്ന് ഇദ്ദേഹം വീഡിയോയിൽ പറയുന്നു.

ഞാൻ അവിടെ ചെല്ലുമ്പോൾ ശ്വാസം മുട്ടി അവിടെ നിൽക്കുന്ന മഞ്ജുവിനെ കണ്ടിട്ടുണ്ട്. മഞ്ജുവിനെ ഒന്ന് ഫോണിൽ കിട്ടണം എങ്കിൽ പോലും വലിയ പാടായിരുന്നു. ആരാണ് എന്താണ് എന്നെല്ലാം അന്വേഷിച്ചിട്ട് മാത്രമേ കിട്ടുകയുള്ളൂ ലിബർട്ടി ബഷീർ പറഞ്ഞു.

മഞ്ജുവിനെ വിളിച്ചാൽ ദിലീപിന്റെ അമ്മയോ പെങ്ങന്മാരോ ആണ് ഫോൺ എടുക്കുക. ഒരു ജയിലിൽ കിടക്കുന്നതിനു തുല്യമായിരുന്നു മഞ്ജുവിന്റെ ജീവിതം അവിടെ. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവരിപ്പോഴും മിണ്ടാതെ ഇരിക്കുന്നത്.

സിനിമ മീശമാധവന്റെ ആഘോഷം എറണാകുളത്ത് ഹോട്ടലിൽ വെച്ച് നടന്നിരുന്നു. അന്ന് അവർ എന്നോട് സംസാരിച്ചു. അന്ന് മഞ്ജു വാര്യർ മകൾ മീനാക്ഷിയെയും ചേർത്ത് പിടിച്ച് കരഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ടു, കാര്യം തിരക്കിയപ്പോൾ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു.

ദിലീപ് അപ്പോൾ വേറൊരു റൂമിന്റെ ബാത്ത്റൂമിൽ കാവ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാൻ ദിലീപിനെ തെറി പറഞ്ഞു. നിനക്ക് സംസാരിക്കണമെങ്കിൽ സംസാരിച്ചോ, ആ പെണ്ണിനെയും കൊച്ചിനെയും വീട്ടിൽ കൊണ്ട് പോയി വിട്ടിട്ട് പോരെ എന്ന് ചോദിച്ചു. അന്ന് എന്റെ കാറിലാണ് മഞ്ജുവിനെ ദിലീപ് കേറ്റി വിടുന്നത് ലിബർട്ടി ബഷീർ പറഞ്ഞു.

 

 

 

 

Advertisement