ഒടുവില്‍ ദളപതി 68ന്റെ പേര് പ്രഖ്യാപിച്ചു, വൈറലായി വിജയിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ആഘോഷമാക്കി ആരാധകര്‍

139

രാജ്യത്താകമാനം ആരാധകരുള്ള തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് ദളപതി വിജയ്. താരത്തിന്റെ സ്റ്റൈലുകളെല്ലാം ആരാധകര്‍ക്ക് ഒത്തിരി പ്രിയപ്പെട്ടതാണ്. അടുത്തിടെ എത്തിയ വിജയ് ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു.

Advertisements

അതുകൊണ്ടുതന്നെ തമിഴ് സിനിമയില്‍ നിര്‍മാതാക്കള്‍ക്ക് ഏറ്റവും മിനിമം ഗ്യാരന്റി നല്‍കുന്നതും ഇന്ന് വിജയ് തന്നെ. വിജയിയുടെ അവസാനമായി പുറത്തെത്തിയ ചിത്രം ലിയോ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വന്‍ വിജയമായിരുന്നു.

Also Read:വക്കീലന്മാര്‍ക്കൊപ്പമെത്തി ബാലയ്ക്ക് ചുട്ടമറുപടി നല്‍കി അമൃത, വീഡിയോ പങ്കുവെച്ച് പിന്തുണയുമായി ഗോപി സുന്ദറും

2023ലെ ഏറ്റവും തമിഴ് ഹിറ്റ് ചിത്രവും ലിയോ തന്നെയായിരുന്നു. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ വിജയ് ആരാധകര്‍ക്കുള്ള സമ്മാനം എത്തിയിരിക്കുകയാണ്. ലിയോക്ക് ശേഷം തിയ്യേറ്ററിലെത്താനിരിക്കുന്ന വിജയിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം(ദ ഗോട്ട്) എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ ഈ ചിത്രത്തിന് ദളപതി 68 എന്ന് താത്കാലികമായി നാമകരണം ചെയ്തിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിക്കാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.

Also Read:ആദ്യം വീടിന്റെ മുകളിലായിരുന്നു പൂര്‍ണിമയുടെ പ്രാണ, ഞങ്ങളുടെ പ്രണയം തുടങ്ങിയതും അവിടെവച്ച്, നച്ചു മല്ലാകന്റിയുടെ തനിപ്പകര്‍പ്പ്, മനസ്സുതുറന്ന് നിഹാലും പ്രിയയും

ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട് പ്രഭുവാണ്. വിജയിയും വെങ്കിട് പ്രഭുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിനായി ഒത്തിരി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് ആഘോഷമാക്കുകയാണ് ആരാധകര്‍.

Advertisement