മിസ് തൃശ്ശൂരുമായി പ്രണയം, തുറന്നുപറഞ്ഞത് വിദേശത്ത് വെച്ച്, ആരുമറിയാത്ത ഷാജോണിന്റെ പ്രണയകഥ ഇങ്ങനെ

174

മലയാളികള്‍ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ചെറിയ വേഷങ്ങളില്‍ മുന്‍പ് പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം പിന്നീട് ദൃശ്യത്തിലെ ക്രൂ രനായ പോലീസുകാരനിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി വളര്‍ന്നത്.

Advertisements

നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം സംവിധായകനായും മാറിയിരിക്കുകയാണ്. മിമിക്രിയിലൂടെയായിരുന്നു കലാഭവന്‍ ഷാജോണ്‍ സിനിമയിലേക്ക് എത്തിയത്. കൂടുതലും നര്‍മ്മം നിറഞ്ഞ വേഷങ്ങളായിരുന്നു താരം ചെയ്തത്.

Also Read:പുതിയ സിനിമ തുടങ്ങും മുമ്പേ അവിടെ പോകാറുണ്ട്, വൈറലായ വീഡിയോയില്‍ വിജയ് അന്ന് പറഞ്ഞതിങ്ങനെ, വെളിപ്പെടുത്തല്‍

ഇപ്പോഴിതാ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ലവ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് ഷാജോണ്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ സംസാരിച്ചിരുന്നു.

താരത്തിന്റേത് പ്രണയവിവാഹമായിരുന്നു. മുന്‍ മിസ് തൃശ്ശായിരുന്നു ഷാജോണിന്റെ ഭാര്യ ഡിനി. നര്‍ത്തകിയായിരുന്ന ഡിനി സ്‌റ്റേജ് പ്രൊഗ്രാമുകളിലും സജീവമായിരുന്നു. അഭിനയത്തിന്റെ തുടക്കകാലത്തായിരുന്നു ഷാജോണ്‍ ഡിനിയെ പരിചയപ്പെടുന്നത്.

Also Read:വക്കീലന്മാര്‍ക്കൊപ്പമെത്തി ബാലയ്ക്ക് ചുട്ടമറുപടി നല്‍കി അമൃത, വീഡിയോ പങ്കുവെച്ച് പിന്തുണയുമായി ഗോപി സുന്ദറും

ഡിനിയുടെ നൃത്തത്തിലായിരുന്നു ഷാജോണ്‍ വീണുപോയത്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോഴായിരുന്നു ഷാജോണ്‍ ഡിനിയോട് തന്റെ ഇഷ്ടം തുറന്നുപറയുന്നത്. വീട്ടില്‍ ഓകെയാണെങ്കില്‍ താനും ഓകെയാണെന്നായിരുന്നു ഡിനി പറഞ്ഞത്.

അങ്ങനെ ദുബായിയിലുള്ള സഹോദരനെ കൊണ്ട് വീട്ടില്‍ ചോദിപ്പിച്ചു. ശേഷം നാട്ടിലെത്തിയ ശേഷം ഷാജോണ്‍ കല്യാണാലോചനയുമായി ഡിനിയുടെ വീട്ടിലേക്ക് പോയി. വീട്ടുകാരും ഓകെയായതോടെ 2004ലായിരുന്നു ഇവരുടെ വിവാഹം.

Advertisement