വക്കീലന്മാര്‍ക്കൊപ്പമെത്തി ബാലയ്ക്ക് ചുട്ടമറുപടി നല്‍കി അമൃത, വീഡിയോ പങ്കുവെച്ച് പിന്തുണയുമായി ഗോപി സുന്ദറും

337

ഏറെക്കാലമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ബാലയും അമൃത സുരേഷും, അഭിരാമിസുരേഷും, ഗോപി സുന്ദറുമെല്ലാം. അടുത്തിടെ ബാല വീണ്ടും അമൃത സുരേഷിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് വന്‍ചര്‍ച്ചകളിലേക്കാണ് എത്തി നില്‍ക്കുന്നത്.

Advertisements

താന്‍ അമൃതയുമായുള്ള വിവാഹമോചനത്തിന് കാരണം കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടതുകൊണ്ടാണെന്നായിരുന്നു ബാല പറഞ്ഞത്. ബാല ഇക്കാര്യം പറഞ്ഞതിന് പിന്നാലെ അമൃതയ്‌ക്കെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടന്നത്.

Also Read:റിലീസ് ചെയ്യാനിരിക്കെ സോഷ്യല്‍മീഡിയയില്‍ ലീക്കായി ടീസര്‍, ഞെട്ടലില്‍ മലൈക്കോട്ടൈ വാലിബന്റെ അണിയറപ്രവര്‍ത്തകര്‍

അഭിരാമി സുരേഷടക്കം ഈ സംഭവത്തില്‍ ശക്തമായി ബാലക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമൃത. തന്റെ വക്കീലന്മാര്‍ക്കൊപ്പം ഇരുന്ന് വിഷയത്തില്‍ വിശദീകരണം നല്‍കുകയാണ് അമൃത.

അമൃത തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മകളെ താന്‍ കാണിക്കുന്നില്ല, അവളുടെ ചുമതല നല്‍കുന്നില്ലെന്നൊക്കെയുള്ള ബാലയുടെ ആരോപണങ്ങളെല്ലാം തള്ളിയ അമൃത കോടതി പറഞ്ഞ പ്രകാരമാണ് താന്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പറഞ്ഞു.

Also Read:ആദ്യം വീടിന്റെ മുകളിലായിരുന്നു പൂര്‍ണിമയുടെ പ്രാണ, ഞങ്ങളുടെ പ്രണയം തുടങ്ങിയതും അവിടെവച്ച്, നച്ചു മല്ലാകന്റിയുടെ തനിപ്പകര്‍പ്പ്, മനസ്സുതുറന്ന് നിഹാലും പ്രിയയും

ബാലക്ക് അനുവാദം നല്‍കിയ സമയത്ത് കുഞ്ഞിനെ കാണാന്‍ വന്നിട്ടില്ല. തങ്ങള്‍ പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം നേടിയതെന്നും അതിന് ശേഷം പരസ്പരം തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്ന കരാറില്‍ ഒപ്പുവെച്ചിരുന്നുവെന്നും എന്നാല്‍ ബാല ഇതെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് വര്‍ഷങ്ങളായി ചെയ്യുന്നതെന്നും അമൃത ആരോപിച്ചു.

അമൃതയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ അമൃതക്ക് പൂര്‍ണപിന്തുണയുമായി ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. അമൃതയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട്, അഭിമാന നിമിഷം, ഹാപ്പി ട്രൂ ന്യൂ ഇയര്‍ എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്. ഇതിന് അമൃത ലൈക്കും ചെയ്തിട്ടുണ്ട്.

Advertisement