റിലീസ് ചെയ്യാനിരിക്കെ സോഷ്യല്‍മീഡിയയില്‍ ലീക്കായി ടീസര്‍, ഞെട്ടലില്‍ മലൈക്കോട്ടൈ വാലിബന്റെ അണിയറപ്രവര്‍ത്തകര്‍

98

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഇത് ആദ്യമായിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍ ആവുന്നത്. ഇത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നതും.

Advertisements

ചിത്രത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്ത ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുന്നാര കാട്ടിലേ എന്നാരംഭിക്കുന്ന ഗാനം നിമിഷന്നേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകരും.

Also Read:ആദ്യം വീടിന്റെ മുകളിലായിരുന്നു പൂര്‍ണിമയുടെ പ്രാണ, ഞങ്ങളുടെ പ്രണയം തുടങ്ങിയതും അവിടെവച്ച്, നച്ചു മല്ലാകന്റിയുടെ തനിപ്പകര്‍പ്പ്, മനസ്സുതുറന്ന് നിഹാലും പ്രിയയും

ഇപ്പോഴിതാ മലൈക്കോട്ടെ വാലിബന്റെ ടീസര്‍ ലീക്കായിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 12ന് റിലീസ് ചെയ്യാനൊരുങ്ങിയിക്കവെയാണ് ടീസര്‍ ലീക്കായ വവിവരം അണിയറപ്രവര്‍ത്തകര്‍ അറിയുന്നത്. സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രചരിക്കുകയാണ് ടീസര്‍.

ടീസറിന്റെ ലിങ്കാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ വഴിയായിരുന്നു ടീസര്‍ റിലീസ് ചെയ്യാനൊരുങ്ങിയത്. ഇതിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകരൊന്നടങ്കം. എന്നാല്‍ അണിയറപ്രവര്‍ത്തകരെയൊന്നടങ്കം ഞെട്ടിച്ചുകൊണ്ട് നേരത്തെ തന്നെ ടീസര്‍ ലീക്കായി.

Also Read:മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്ത മമ്മൂട്ടി; അപൂർവ്വമായി സംഭവിക്കുന്ന ആ കാര്യവും ഈ സിനിമയിലുണ്ട്!

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25നാണ് തിയ്യേറ്ററുകളിലെത്തുന്നത്. രാജസ്ഥാന്‍, പോണ്ടിച്ചേരി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertisement