ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ; വിദേശത്ത് പോയി ന്യൂഇയര്‍ ആഘോഷിച്ച് കാവ്യ മാധവന്‍

183

അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ തന്റെ ഫോട്ടോകൾ പങ്കുവെച്ച് എത്താറുണ്ട്.

Advertisements

സോഷ്യൽമീഡിയയിലേക്ക് ചുവടുവെച്ച കാവ്യ ഇപ്പോൾ സജീവമായി പോസ്റ്റുകൾ ചെയ്യുന്നുമുണ്ട്. നിമിഷ നേരം കൊണ്ടണ് കാവ്യയുടെ പോസ്റ്റുകൾ വൈറലാകുന്നത്.

തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ചിലതെല്ലാം കാവ്യ അവിടെ പങ്കുവയ്ക്കാറുണ്ട്. ഓണം, നവരാത്രി, ജന്മാഷ്ടമി, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിലാണ് കാവ്യ പോസ്റ്റുമായി എത്തുന്നത്. മകൾക്കൊപ്പം ദീപാവലി ആഘോഷിച്ച ചിത്രത്തിന് ശേഷം ഇപ്പോഴിതാ ന്യൂഇയർ സ്പെഷ്യൽ ഫോട്ടോയും പങ്കിട്ടിരിക്കുകയാണ് താരം.

‘ജീവിതത്തിൽ ഏറ്റവും നല്ല കാര്യങ്ങൾ നിറഞ്ഞ ചക്രവാളം നിങ്ങൾക്കുണ്ടാവട്ടെ. പുതുവത്സരാശംസകൾ’ എന്ന ക്യാപ്ഷനൊപ്പമാണ് കാവ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. മകൾ മാമാട്ടി എന്ന മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് എവിടെയോ ആണ് കാവ്യയുടെയും കുടുംബത്തിന്റെയും ന്യൂ ഇയർ ആഘോഷം.

കാവ്യയും ഇൻസ്റ്റഗ്രാമിൽ സജീവമായതോടെ, ഫോട്ടോസിന്റെയും വീഡിയോയുടെയും എല്ലാം ഒഴുക്കും കൂടി. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയുമാണ്.

സിനിമ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ നായികയായി മാറിയ നടിയാണ് കാവ്യ മാധവൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്.

 

Advertisement