2023 ഞാന്‍ വിതച്ച വര്‍ഷം, അടുത്ത വര്‍ഷം ഞാന്‍ കൊയ്യും; വീഡിയോ പങ്കുവെച്ച് സന്തോഷം അറിയിച്ച് കല്യാണി പ്രിയദര്‍ശന്‍

37

വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദർശന്റെ മകൾ കൂടിയാണ് കല്യാണി. കഴിഞ്ഞ വർഷം നിരവധി മലയാള ചിത്രത്തിൽ കല്യാണി അഭിനയിച്ചു. ഇതിൽ പല ചിത്രവും ശ്രദ്ധിക്കപ്പെട്ടു. 

ഇപ്പോൾ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഇവിടെ നിന്നും എടുത്ത വീഡിയോ പങ്കുവെച്ച് കല്യാണി എത്തി.

Advertisements

2023 തന്നെ സംബന്ധിച്ച് എങ്ങനെയായിരുന്നു എന്നും, ഇനി 2024ൽ തനിക്കുള്ള പ്രതീക്ഷ എന്തൊക്കെയാണ് എന്നും നടി പോസ്റ്റിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.

”ഞാൻ അനുഭവിച്ചതിൽ ഏറ്റവും വൈകാരികമായ മാസമാണ് ഡിസംബർ. ശേഷം മൈക്കിൽ ഫാത്തിമ, ആന്റണി എന്നീ സിനിമകൾ കണ്ട് എന്നോട് സ്നേഹവും ദയയും കാണിച്ച എല്ലാവർക്കും നന്ദി. എനിക്ക് മെസേജ് അയച്ച എന്നെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും എന്റെ കണ്ണുനീർ അകറ്റിയ സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി, നിങ്ങൾ നൽകിയ ഓരോ ചെറിയ കരുതലും എനിക്കെത്രത്തോളം വിലപ്പെട്ടതാണെന്ന് നിങ്ങൾക്ക് അറിയില്ല’.

‘2023 ഞാൻ വിതച്ച വർഷമാണ്. അടുത്ത വർഷം എനിക്ക് വളരാൻ സാധിക്കും. അടുത്ത അധ്യായത്തിൽ എനിക്ക് അവിശ്വസിനീയമായ ആകാംക്ഷയും ആവേശവുമുണ്ട്. ഞാൻ വളരുന്നത് നിങ്ങൾ അഭിമാനത്തോടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടും ഒരുപാട് സംഭവങ്ങളുള്ള വർഷമായിരുന്നു ഇത്. 2024 നമുക്കെല്ലാവർക്കും പ്രതീക്ഷയുള്ള നല്ല വർഷമാവട്ടെ. പുതുവത്സരാശംസകൾ’ എന്നാണ് കല്യാണി ഇൻസ്റ്റയിൽ കുറിച്ചത്.

Advertisement