നേര് വിജയിച്ചു, മോഹന്‍ലാലിനൊപ്പം ബെസ്റ്റ് പെര്‍ഫോമന്‍സ് കാഴ്ചവെച്ച് അനശ്വര രാജും

75

മോഹൻലാൽ ചിത്രം നേര് കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ജീത്തുജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും പൊളി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Advertisements

ചിത്രം കണ്ട് എവിടെയോ നഷ്ട്ടപെട്ടുപോയ ലാലേട്ടനെ തിരിച്ചു കിട്ടിയെന്ന് ആരാധകർ പറഞ്ഞു. ചിത്രത്തിൽ നടി അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. താരത്തിന്റെ അഭിനയവും കൈയ്യടി നേടിയിരിക്കുകയാണ്. തന്റെ കരിയറിലെ ബെസ്റ്റ് പെർഫോമൻസ് ആണ് അനശ്വര കാഴ്ചവച്ചത് എന്നതിൽ സംശയം ഇല്ല.

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയ ചിത്രമാണ് നേര്.

ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിൻറെ നിർമ്മാണം. എലോണിന് ശേഷം ആശിർവാദ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിൻറെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, ഡിസൈൻ സേതു ശിവാനന്ദൻ.

 

 

Advertisement