തന്റെ ഏറ്റവും നല്ല സുഹൃത്താണ് മമ്മൂക്ക: ദൃശ്യം അദ്ദേഹം എനിക്കുതന്നു: മോഹൻലാൽ

5

മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി തന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് സൂപ്പർസ്റ്റാർ മോഹൻലാൽ.

രണ്ട് സൂപ്പർതാരങ്ങൾ ഒരുമിച്ച് ഇത്രയധികം സിനിമകൾ മറ്റൊരു ഭാഷയിലും ആരും ചെയ്തിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

Advertisements

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് 54 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാക്കാലത്തും എല്ലാ ഭാഷയിലും രണ്ടുപേർ ഉണ്ടായിട്ടുണ്ട്.

തമിഴിൽ എംജി ആർ ശിവാജി, ഹിന്ദിയിൽ അമിതാഭ് ബച്ചൻ -ധർമ്മേന്ദ്ര, മലയാളത്തിൽ തന്നെ പ്രേംനസീർ സത്യൻ, സോമൻ സുകുമാരൻ അങ്ങനെ.

പക്ഷേ ഇത്രയധികം സിനിമകൾ ഒരുമിച്ച് ചെയ്യാൻ ഇവർക്ക് ആർക്കും കഴിഞ്ഞിട്ടില്ല. പരസ്പരം കൊടുക്കുന്ന ബഹുമാനം കൊണ്ടാണത്.

കേരളത്തിൽ ജനിച്ചതുകൊണ്ടാണെന്നും എനിക്ക് തോന്നുന്നു’ ഒരു അഭിമുഖത്തിൽ മോഹൻലാൽ പറയുന്നു.

ദൃശ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു, ഈ സിനിമയുടെ കഥ തന്നോട് പറഞ്ഞതാണെന്ന്.

അത്തരത്തിൽ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് ദൃശ്യം ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു.

ആ സിനിമ ആരഭിനയിച്ചാലും അതൊരു സക്‌സസിലേക്ക് പോകും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത് മോഹൻലാൽ പറയുന്നു.

Advertisement