Home Entertainment

മമ്മൂട്ടിയുടെ മകനായി മോഹന്‍ലാല്‍; സംവിധായകന്‍ വെളിപ്പെടുത്തുന്നു

96

മലയാളത്തിന്റെ രണ്ടു സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും ഒരുമിച്ചു ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകനായി മോഹന്‍ലാല്‍ എത്തിയ ചിത്രമാണ് പടയോട്ടം. അതിനെക്കുറിച്ച് വെളിപെടുത്തുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

Advertisements

പടയോട്ടത്തില്‍ മമ്മൂട്ടി അഭിനയിച്ച വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് നടന്‍ സോമനെയായിരുന്നു. എന്നാല്‍ അദ്ദേഹം ഷൂട്ടിന് തൊട്ടുമുമ്പ് പിന്മാറി. തുടര്‍ന്ന് താനാണ് മമ്മൂട്ടിയുടെ പേര് മുന്നോട്ട് വെച്ചതെന്നും സിബി പറയുന്നു.

കൊച്ചിയില്‍ ചെന്ന് മമ്മൂട്ടിയെ കണ്ടതിനെ ക്കുറിച്ച് വെളിപ്പെടുത്തിയ സിബി താന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ചിത്രത്തിന്റെ കഥ കേള്‍ക്കണം എന്നാവശ്യപ്പെട്ടതായും പറയുന്നു.

കഥാപാത്രത്തെ കുറിച്ചുള്ള വിവരണം മാത്രം നല്‍കിയ ശേഷം മകനായി മോഹന്‍ലാലാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി ഞെട്ടിയെന്നും സംവിധായകന്‍ പറയുന്നു.

മോഹന്‍ലാലോ… അതെങ്ങനെ ശരിയാകും എന്നായിരുന്നു മമ്മൂട്ടി പിന്നെ ചോദിച്ചതെന്നും പറയുന്നു. പിന്നീട് സെറ്റിലെത്തി കഥ കേട്ടപ്പോഴാണ് മമ്മൂട്ടി ഓക്കെ ആയതെന്നും സിബി മലയില്‍ പറഞ്ഞു

Advertisement