മോഹന്‍ലാല്‍ രഞ്ജിത്ത് സിനിമ ‘ബിലാത്തിക്കഥ’ ഷൂട്ടിങ്ങിന് മണിക്കുറുകള്‍ അവശേഷിക്കെ ഉപേക്ഷിച്ചു, തൊട്ടുപിന്നാലെ രഞ്ജിത് മോഹന്‍ലാലിനോട് ചെയ്തത് ഇങ്ങനെ

11

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ‘ബിലാത്തിക്കഥ’ ഉപേക്ഷിച്ചു എന്നതാണ് മലയാള സിനിമയിലെ പുതിയ ചര്‍ച്ചാവിഷയം. പടത്തിന്റെ ചിത്രീകരണം തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് പ്രൊജക്ടുതന്നെ വേണ്ടെന്നുവച്ചിരിക്കുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്ന ഈ സിനിമയ്ക്ക് മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റാണ് നല്‍കിയിരുന്നത്.

Advertisements

മോഹന്‍ലാലും രഞ്ജിത്തും ചേരുമ്പോള്‍ മലയാളികള്‍ ഒരുപാട് പ്രതീക്ഷിക്കും. പ്രതീക്ഷകള്‍ക്ക് അപ്പുറം നില്‍ക്കുന്ന സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് എപ്പോഴും ലഭിക്കുക. ‘ബിലാത്തിക്കഥ’ എന്ന ചിത്രത്തിനായി മോഹന്‍ലാലും രഞ്ജിത്തും വീണ്ടും കൈകോര്‍ക്കുന്നു എന്ന് കേട്ടപ്പോഴും മലയാളികള്‍ ഒത്തിരി സന്തോഷിച്ചതാണ്. അപ്പോഴാണ് പെട്ടെനന്നുള്ള മുടക്കം സംഭവിച്ചത്.

എന്നാല്‍ മോഹന്‍ലാലിന്റെ ഡേറ്റുണ്ടെങ്കില്‍ കഥയുണ്ടാക്കാന്‍ രഞ്ജിത്തിന് മണിക്കൂറുകള്‍ മതിയെന്ന് തെളിയിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍. ബിലാത്തിക്കഥ വേണ്ടെന്നുവച്ചയുടന്‍ തന്നെ മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് രഞ്ജിത്ത്. ഒരു സിനിമ വേണ്ടെന്നുവച്ചയുടന്‍ മോഹന്‍ലാലിനെപ്പോലെ ഒരു താരത്തിന്റെ ഡേറ്റുകള്‍ പാഴാക്കാതെ മറ്റൊരു സിനിമ ഉടന്‍ തുടങ്ങാന്‍ മലയാളത്തില്‍ രഞ്ജിത്തിനല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ലെന്നാണ് പിന്നാമ്പുറ സംസാരം.

അതേ സമയം വ്യത്യസ്തമായ ഒരു പ്രണയചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. ഈ വര്‍ഷം ഓണച്ചിത്രമായി മോഹന്‍ലാല്‍ – രഞ്ജിത് സിനിമ പ്രദര്‍ശനത്തിനെത്തും എന്നാണ് അറിയുന്നത്. മറ്റ് വിശേഷങ്ങള്‍ ഒന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

Advertisement