15 മണിക്കൂർ പിന്നിടുമ്പോൾ 2.7 മില്യൻ കാഴ്ച്ചക്കാർ; സൂര്യ മോഹൻലാൽ ചിത്രം ‘കാപ്പാൻ’ ടീസർ തരംഗമാകുന്നു

14

മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ ഒരു ഇടവേളക്കു ശേഷം തമിഴിൽ തിരിച്ചെത്തുന്ന സൂര്യ ചിത്രം കാപ്പാന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തിൽമോഹൻലാൽ എത്തുന്നത്. അംഗരക്ഷകനായി സൂര്യയുമെത്തുന്നു.

Advertisements

ഒരു മിനിറ്റ് 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പല ഗെറ്റപ്പുകളിൽ സൂര്യ മിന്നിമറയുന്നു എന്നത് ശ്രദ്ധേയമാണ്. ആര്യയും പ്രധാന വേഷത്തിലുണ്ട്.

തമിഴ് പുതുവത്സര ദിനത്തിൽ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പുറത്തിറങ്ങി 15 മണിക്കൂർ പിന്നിടുമ്പോൾ ടീസറിന് 27 ലക്ഷത്തിന് മേൽ കാഴ്ച്ചക്കാരായിട്ടുണ്ട്. ട്രെൻഡിംഗിലും രണ്ടാമതുണ്ട്.

കെവി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് കാപ്പാൻ. പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

സയേഷ സൈഗാളാണ് നായിക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ.

ചെന്നൈ, ഡൽഹി, കുളുമണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിരിക്കുകയാണ്.

ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.

Advertisement