ജീത്തുജോസഫ് മോഹൻലാൽ തൃഷ ചിത്രം ഒഫീഷ്യൽ ലോഞ്ച് ഇന്ന്, ആവേശത്തിൽ ആരാധകർ

20

താരരാജാവ് മോഹൻലാൽ നായകനായെത്തിയ ദൃശ്യം മലയാള സിനിമയിലെ ക്രൈം ത്രില്ലർ വിഭാഗത്തിന്റെ മുഖഛായ മാറ്റി വരച്ച സിനിമയാണ് . വമ്പൻ വിജയം നേടിയ ഈ ചിത്രത്തിനു ശേഷം വീണ്ടും ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുകയാണ്. ചിത്രത്തിൽ തൃഷയാണ് നായികയായെത്തുന്നത്.

ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കും. ചിത്രത്തിന്റെ ടൈറ്റിലും ഇന്ന് പുറത്ത് വിടും എന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ പേര് ‘സിക്സ്’ എന്നാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആറു രാജ്യങ്ങളിൽ ആറു വർഷമായി നടക്കുന്ന ആറു മരണത്തെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും സൂചനയുണ്ട്.

Advertisements

ചിത്രത്തിൽ വിമാനം ഫെയിം ദുർഗ കൃഷ്ണയും എത്തുന്നുണ്ട്. തൃഷയുടെ അനുജത്തി വേഷമാണ് ചിത്രത്തിൽ ദുർഗ കൃഷ്ണയ്ക്ക് എന്നാണ് വിവരം. എറണാകുളവും ഇംഗ്ലണ്ടും കൊൽക്കത്തയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സിദ്ദിഖ് ചിത്രം ബിഗ് ബ്രദറാണ് മോഹൻലാലിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. അടുത്തമാസം ചിത്രം തിയേറ്ററുകളിലെത്തും.

Advertisement