‘എന്റെ സ്ഥലത്താണ് നിങ്ങളുടെ പ്രോഗ്രാം, എന്റെ നമ്പർ തരാം; എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം’; മോഹൻലാലിനെ കണ്ട വിശേഷം പങ്കുവെച്ച് സക്കീർഖാൻ

289

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താരരാജാവ് ആണ് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരിലാണ് മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും രേഖപ്പെടുത്തിയിട്ടുള്ളത്.

മലയാള സിനിമയിലെ താരരാജാവായി മോഹൻലാൽ എന്ന നടൻ വിലസാൻ തുടങ്ങിയിട്ട് ഏതാണ്ട് 40ഓളം വർഷങ്ങൾ ആകുകയാണ്. മോഹൻലാൽ എന്ന നടനെ പ്രേക്ഷരുടെ സ്വന്തം ലാലേട്ടനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ സിനിയോടുള്ള അടക്കാനാവാത്ത പ്രണയമാണ്.

Advertisements

സ്വന്തം കുടുബത്തോടൊപ്പം തന്നെ ലാലേട്ടൻ തന്റെ സിനികളെ നെഞ്ചിലേറ്റിന്നുണ്ട്. ജീവിതത്തിൽ ലാലേട്ടൻ ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത് തന്റെ ചിത്രങ്ങൾക്ക് ആണ്. ഇന്നുവരെ അഭിനയിച്ച എല്ലാ സിനിമകളും അതിലെ വേഷങ്ങളും അദ്ദേഹത്തിന് മനപാഠമാണ്.

ALSO READ- പ്രൊഡക്ഷൻ കൺട്രോളർമാർ എത്തിച്ചു നൽകിയ ഭക്ഷണം കഴിച്ചാണ് 13 വർഷം കഴിഞ്ഞത്; ഒടുവിൽ ദിലീപ് എന്നെ കണ്ടെത്തി, ഇന്ന് വീടുണ്ടായി: ശാന്തകുമാരി

സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയ നടനവിസ്മയം മോഹൻലാൽ സിനിമയ്ക്ക് പുറത്തും വാർത്തകളിൽ നിറയാറുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട താരമായ മോഹൻലാൽ ഏപ്പോഴും ആരാധകരോട് സൗമ്യമായാണ് പെരുമാറാറുള്ളതും.

ഇപ്പോഴിതാ, മോഹൻലാലിനെ എയർപോർട്ടിൽ വച്ചു കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു ആരാധകൻ. പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയനായ സക്കീർ ഖാൻ ആണ് മോഹൻലാലിനോടുള്ള ആരാധനയും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചതിനെ കുറിച്ചും പങ്കുവെച്ചിരിക്കുന്നത്.

ഛത്രപതി ശിവാജി മഹാരാജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് മോഹൻലാലിനെ കണ്ടെന്നാണ് സക്കീർ ഖാൻ പറയുന്നത്. അദ്ദേഹം ഒരു സംഭാഷണ രൂപത്തിലാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവച്ചത്.

ALSO READ- മുത്തശ്ശിയുടെ ചിതയ്ക്ക് തീ കൊളുത്തിയത് എന്റെ അമ്മയാണ്; ഹിന്ദുമതത്തിൽ അപൂർവ്വം; എന്റെ ധൈര്യത്തിന്റെ ഉറവിടം അമ്മയാണ്: അശ്വതി ശ്രീകാന്ത്

എനിക്ക് മോഹൻലാൽ സാറിനെ കാണാനായി, ധന്യനായി എന്നാണ് അദ്ദേഹം കുറിക്കുന്നത്. വിമാനത്താവളത്തിൽവെച്ച് കണ്ട മോഹൻലാൽ താനൊരു കലാകാരനാണ് എന്ന് പരിചയപ്പെടുത്തുകയും ചെയ്തുവെന്നാണ് സക്കീർ കുറിച്ചത്.

നാഗ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സക്കീർ മോഹൻലാലിനെ കണ്ടത്. സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് എന്നുപറഞ്ഞപ്പോൾ കേരളത്തിൽ പരിപാടികൾ ചെയ്തിട്ടുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചു. അപ്പോൾ അടുത്തയാഴ്ച്ച കൊച്ചിയിൽ ഒരു പ്രോഗ്രാം ഉണ്ടെന്നും ഏതാണ് ഓഡിറ്റോറിയം എന്നറിയില്ലെന്നും എന്നാൽ, ഇന്ത്യയിലെ ഏറ്റവും പുതിയതും ഹൈടെക്കുമായ ഒന്നാണെന്നും സക്കീർ പറയുകയാണ്.
അതേസമയം, മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള തൃപ്പൂണിത്തുറ ജെടി പെർഫോമിംഗ് ആർട്‌സിലാണ് സക്കീർ വരുന്നത്. അക്കാര്യം മോഹൻലാൽ സംഭാഷണത്തിനിടെ സൂചിപ്പിക്കുകയായിരുന്നു. ഈ വരുന്ന മേയ് 27നാണ് സക്കീർ ഖാന്റെ ഷോ.

Advertisement