ഭാവി വരൻ ജനുവിൻ പേഴ്സണായിരിക്കണമെന്ന് അഹാന; എൻജോയ് ചെയ്ത് നടക്കുകയല്ലേ, വിവാഹം വേണമെന്ന് തോന്നിയാൽ അവർ കെട്ടിക്കോളുമെന്ന് അമ്മ സിന്ധു

80

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

സോഷ്യൽമീഡിയയിൽ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഹാന വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ഷൈൻ ടോം ചാക്കോ നായകനായ അടി എന്ന സിനിമയാണ് ഒടുവിലായി അഹാന അഭിയിച്ച് പുറത്തിറങ്ങിയ ചിത്രം.പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ അതിഥിയായും താരപുത്രി എത്തിയിരുന്നു.

ALSO READ- ‘എന്റെ സ്ഥലത്താണ് നിങ്ങളുടെ പ്രോഗ്രാം, എന്റെ നമ്പർ തരാം; എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം’; മോഹൻലാലിനെ കണ്ട വിശേഷം പങ്കുവെച്ച് സക്കീർഖാൻ

അഹാനയെ പോലെ തന്നെ സഹോദരിമാരും സോഷ്യൽമീഡിയയിൽ സജീവമാണ്. വ്ളോഗർമാരായ ഇവരെല്ലാം പ്രേക്ഷകർക്ക് സുപരിചിതരുമാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും ഭാവിവരനെക്കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് അഹാന.

ഇതുവരെ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് അഹാന പറയുന്നത്. തന്റെ ജോലിയാണ് അഭിനയം. എഴുന്നേറ്റ് നടക്കാൻ പറ്റുന്ന കാലത്തോളം ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്നും അഹാന പറയുന്നു.

സിനിമ തന്റെ ജീവിതത്തിന്റെ ഭാഗമായത് പോലെ തന്നെ കല്യാണവും ജീവിതത്തിന്റെ ഭാഗമാണ്. അതൊക്കെ അങ്ങ് സംഭവിക്കുമെന്നും എവിടെയും സ്റ്റക്കായി നിൽക്കാതെ അതങ്ങ് മുന്നോട്ട് പോവുമെന്നും അഹാന പറയുന്നു. അതേസമയം, കല്യാണം കഴിഞ്ഞിട്ട് വീണ്ടും വന്ന് സിനിമയിൽ അഭിനയിക്കുമോ എന്ന് ചോദിച്ചാൽ, ഇതെന്റെ ജോലിയല്ലേ തീർച്ചയായും ചെയ്യുമെന്നാണ് പറയുക. തുടർന്നും ഇതായിരിക്കുമോ തന്റെ ജോലി എന്നറിയില്ല. വിവാഹ ശേഷവും എന്തായാലും ജോലിക്ക് പോവാൻ തന്നെയാണ് പ്ലാൻ എന്നും അഹാന പറയുന്നു.

ALSO READ- പ്രൊഡക്ഷൻ കൺട്രോളർമാർ എത്തിച്ചു നൽകിയ ഭക്ഷണം കഴിച്ചാണ് 13 വർഷം കഴിഞ്ഞത്; ഒടുവിൽ ദിലീപ് എന്നെ കണ്ടെത്തി, ഇന്ന് വീടുണ്ടായി: ശാന്തകുമാരി

കല്യാണം കഴിഞ്ഞെന്ന് വെച്ച് വീട്ടിൽ വെറുതെ ഇരിക്കുന്നതിനോട് താൽപര്യമില്ല. ജോലി ചെയ്ത് ജീവിക്കാനാണ് ഇഷ്ടം. ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പം ജനുവിൻ പേഴ്സണായിരിക്കണം എന്നതാണ് എന്നും അഹാന പറയുന്നു.

താൻ ജനുവിനായിട്ടുള്ളൊരു വ്യക്തിയാണ്. ഒരു കാര്യം ഇഷ്ടമായില്ലെങ്കിൽ അത് തുറന്ന് പറയുന്ന പ്രകൃതമാണ്. ഏത് ജോലി ചെയ്യുകയാണെങ്കിലും അതേക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പറ്റണം. അങ്ങനെയൊക്കെയേ ഉള്ളൂവെന്നും അഹാന പറയുന്നു.

തന്നോട് ഇതുവരെ എന്നാണ് നീ കല്യാണം കഴിക്കുന്നത് എന്ന ചോദ്യം വീട്ടുകാർ ഇതുവരെ ചോദിച്ചിട്ടില്ല. ഇത്ര വയസിനുള്ളിൽ മക്കളുടെ വിവാഹം എന്നൊന്നും ചിന്തിച്ച് മുന്നോട്ട് പോവുന്നവരല്ല തന്റെ പാരന്റ്‌സ് എന്നും അഹാന വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയെ, മക്കളൊക്കെ എൻജോയ് ചെയ്ത് നടക്കുകയല്ലേ, വിവാഹം വേണമെന്ന് തോന്നിയാൽ അവർ കെട്ടിക്കോളും. ഞങ്ങളുടെ കല്യാണത്തെക്കുറിച്ച് ചോദിക്കുന്നവരോട് അച്ഛനും അമ്മയും പറയുന്ന മറുപടി ഇതാണെന്നും അഹാന പറയുന്നു.

നാല് പെൺകുട്ടികളാണ്, അവരുടെ വിവാഹത്തിനായി എന്തെങ്കിലും കരുതണ്ടേ എന്ന ചോദ്യം അച്ൻ നേരിട്ടിരുന്നു. മക്കളെ കല്യാണം കഴിപ്പിച്ച് വിടുന്നതോടെ ഉത്തരവാദിത്തം തീർന്നു എന്ന് കരുതി ജീവിക്കുന്നവരല്ല തങ്ങളെന്നാണ് അമ്മ സിന്ധു കൃഷ്ണയ്ക്ക് പറയാനുള്ളത്.

Advertisement