ആ പ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ വിവാഹ ജീവിതം തകരില്ലായിരുന്നു; ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ഡിപ്രഷനിലായി: അർച്ചന കവി

219

ലാൽ ജോസ് എംടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് അർച്ചന കവി. പിന്നീട് ഒരു പിടി സിനിമകളിൽ വേഷമിട്ടെങ്കിലും നായികയായി നടിക്ക് അധികം തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

സഹനടിയായും നായികയായും ഒക്കെ വേഷമിട്ട താരം പിന്നീട് സിനിമയിൽ നിന്നും ഇടവേള എടിത്തിരുന്നു. വിവാഹത്തോടെയാണ് നടി അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്. പിന്നീട് വിവാഹമോചനത്തിന് പിന്നാലെ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായി മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു താരം. ഒരു സീരിയലിലൂടെ എത്തിയ താരം പിന്നീട് പാതിവഴിയിൽ ആ കഥാപാത്രത്തെ ഉപേക്ഷിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ, താൻ അതിജീവിച്ച കാലഘട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് അർച്ചനകവി. ജീവിതത്തിൽ ആ ഘട്ടത്തിലൂടെ പോകേണ്ടിവന്നിരുന്നെങ്കിൽ തന്റെ ജീവിതം ഇങ്ങനെയാകുമായിരുന്നില്ല എന്നാണ് താരം പറയുന്നത്. ഒരു ഘട്ടത്തിൽ ജീവിതം മുന്നോട്ടുപോകാനാകാതെ ഡിപ്രഷനിലായി പോയി. പിന്നീട് ട്രീറ്റ്‌മെന്റ് എടുത്തു.

തനിക്ക് ചികിത്സയുടെ ഘട്ടം എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന ആളുകളെ പുറമെ നിന്ന് നോക്കിക്കാണുന്നത് ഇന്നും തെറ്റായ രീതികളിലാണെന്നും അർച്ചന പ്രതികരിച്ചു.

ALSO READ- ഭാവി വരൻ ജനുവിൻ പേഴ്സണായിരിക്കണമെന്ന് അഹാന; എൻജോയ് ചെയ്ത് നടക്കുകയല്ലേ, വിവാഹം വേണമെന്ന് തോന്നിയാൽ അവർ കെട്ടിക്കോളുമെന്ന് അമ്മ സിന്ധു

ഒരിക്കൽ താൻ പള്ളിയിൽ വെച്ച് കുർബാനയ്ക്കിടെ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരഞ്ഞതെന്ന് അറിയില്ല. പക്ഷെ കരച്ചിലടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പിന്നീട് ഈ കരച്ചിൽ സ്ഥിരമായി. അങ്ങനെയാണ് പിന്നീട് ട്രീറ്റ്മെന്റിനായി പോകുന്നത്.

ആദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. അവർ കുഞ്ഞുണ്ടായി കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്നും ഈ ഹോർമോൺ ചേയ്‌ഞ്ചൊക്കെ മാറുമെന്നും പറയുകയായിരുന്നു. തനിക്കത് ശരിയായ രീതിയായി തോന്നിയില്ല. അങ്ങനെയാണ് സൈക്കോളജിസ്റ്റിനെ കണ്ടത്. അവിടെ നിന്നാണ് ട്രീറ്റ്‌മെന്റ് തുടങ്ങിയത്.

ആ സമയത്തൊക്കെ ഒരുപാടാളുകൾ ചുറ്റും ഉണ്ടായിരുന്നിട്ടും വല്ലാതെ ഒറ്റയ്ക്കാണെന്ന് തോന്നുമായിരുന്നു. താനും അബിഷും തമ്മിൽ അത്ര രസത്തിലായിരുന്നില്ല ആ സമയത്ത്.

ALSO READ- ‘എന്റെ സ്ഥലത്താണ് നിങ്ങളുടെ പ്രോഗ്രാം, എന്റെ നമ്പർ തരാം; എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം’; മോഹൻലാലിനെ കണ്ട വിശേഷം പങ്കുവെച്ച് സക്കീർഖാൻ

ഈ രീതിയിലുള്ള മാനസിക പ്രശ്നങ്ങളിലൂടെ മുന്നോട്ട് പോകേണ്ടി വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴുമായിരുന്നില്ല.

താൻ ഓരോ ദിവസവും ജീവിതത്തിൽ മുന്നോട്ടു പോകാനും സ്വന്തം കാര്യങ്ങൾ ചെയ്യാനും പോലും കഷ്ടപ്പെടുകയാണ്. അത് നമ്മളെക്കൊണ്ട് ചെന്നെത്തിയ്ക്കുന്ന അവസ്ഥ വളരെ മോശമാണെന്നാണ് അർച്ചന കവി പറയുന്നത്.

Advertisement