ബോളിവുഡിലെ കുഞ്ഞുപിള്ളാര്‍ക്ക് വരെ പദ്മഭൂഷണ്‍ ഒക്കെ വാരിക്കോരി കൊടുക്കുന്നു, രാജ്യത്തിന്റെ അഭിമാനമായ മമ്മൂട്ടിക്ക് ഒരു പദ്മശ്രീ കിട്ടിയിട്ട് എത്ര നാളായി, തുറന്നടിച്ച് ജോണ്‍ ബ്രിട്ടാസ്

541

മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎമ്മിന്റെ രാജ്യശഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ് ഇപ്പോള്‍ താരരാജാവ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

Advertisements

ഇടതുപക്ഷ നിലപാടുള്ളയാളാണ് മമ്മൂട്ടിയെന്നും അതുകൊണ്ടുതന്നെ കേന്ദ്രം അവാര്‍ഡ് നല്‍കുന്നതില്‍ അവഗണിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. താനും മമ്മൂട്ടിയും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്നും മിക്ക ദിവസങ്ങളിലും സംസാരിക്കുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.

Also Read: ആ പ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ വിവാഹ ജീവിതം തകരില്ലായിരുന്നു; ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ഡിപ്രഷനിലായി: അർച്ചന കവി

ഇടതുപക്ഷ നിലപാട് കൊണ്ട് മമ്മൂട്ടിക്ക് നഷ്ടങ്ങള്‍ മാത്രമേയുള്ളൂ. ഒരു പരിപാടിയിലും അദ്ദേഹം പണം വാങ്ങി പങ്കെടുത്തിട്ടില്ലെന്നും നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് മമ്മൂട്ടിയെന്നും മമ്മൂട്ടിക്ക് ഒരു പദ്മശ്രീ കിട്ടിയിട്ട് എത്ര നാളായി എന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.

ബോളിവുഡിലെ ചെറിയ പിള്ളേര്‍ക്കു വരെ പദ്മഭൂഷണ്‍ ഒക്കെ വാരിക്കോരി കൊടുക്കുന്നു. എന്നാല്‍ മമ്മൂക്കയെ പോലുള്ള ഇന്ത്യയുടെ വലിയൊരു അടയാളപ്പെടുത്തലിനെ ആരും കാണുന്നില്ലെന്നും മമ്മൂട്ടി ഒരിക്കലും ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

Also Read: ഭാവി വരൻ ജനുവിൻ പേഴ്സണായിരിക്കണമെന്ന് അഹാന; എൻജോയ് ചെയ്ത് നടക്കുകയല്ലേ, വിവാഹം വേണമെന്ന് തോന്നിയാൽ അവർ കെട്ടിക്കോളുമെന്ന് അമ്മ സിന്ധു

തനിക്ക് മമ്മൂട്ടിയുമായി സഹോദര തുല്യ ബന്ധമാണ്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലൊന്നും ഇടപെടുന്നില്ലെന്നുള്ളതാണ് ആ ബന്ധത്തിന്റെ കാരണമെന്നും മമ്മൂട്ടിയുടെ കോള്‍ ഷീറ്റ് എടുത്ത് തരുമോയെന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും താന്‍ അവരെ മടക്കിയയക്കുകയാണ് ചെയ്തതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Advertisement