പ്രമുഖ നടന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഹന്‍സിക

577

ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയായി മാറിയ ആളാണ് ഹാന്‍സിക മോട്വാണി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഭാഗമായ നടി ഈ അടുത്താണ് വിവാഹിതയായത്. തന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ സൊഹൈലിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

Courtesy: Public Domain

മലയാളത്തില്‍ വില്ലന്‍ എന്ന സിനിമയിലൂടെ താരം എത്തിയിരുന്നു. രാജസ്ഥാനില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. അന്ന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. അതേസമയം സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്.

Advertisements

Also Read: ആ പ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ വിവാഹ ജീവിതം തകരില്ലായിരുന്നു; ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ഡിപ്രഷനിലായി: അർച്ചന കവി

അതേസമയം, ഹന്‍സികയെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം സോഷ്യല്‍മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. ഒരു പ്രമുഖ നടന്‍ താരത്തെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു.

ഒരു മാധ്യമത്തോട് ഇൗ വാര്‍ത്തയില്‍ ഹന്‍സിക പ്രതികരിച്ചുവെന്ന വാര്‍ത്തകളാണ് വരുന്നത്. തന്നെ ഉപദ്രപിച്ച ആ തെലുങ്ക് നടനോട് ഹന്‍സിക കൃത്യമായി പ്രതികരിക്കുകയും എങ്ങനെ ഒരു സ്ത്രീയോട് പെരുമാറണമെന്ന് പഠിപ്പിക്കുകയും ചെയ്തതായി വാര്‍ത്തകളില്‍ പറയുന്നു.

Also Read: ഭാവി വരൻ ജനുവിൻ പേഴ്സണായിരിക്കണമെന്ന് അഹാന; എൻജോയ് ചെയ്ത് നടക്കുകയല്ലേ, വിവാഹം വേണമെന്ന് തോന്നിയാൽ അവർ കെട്ടിക്കോളുമെന്ന് അമ്മ സിന്ധു

ഇപ്പോഴിതാ ഈ വാര്‍ത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹന്‍സിക. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും താന്‍ ആരോടും ഇതേപ്പറ്റി സംസാരിച്ചിട്ടില്ലെന്നും ഹന്‍സിക പറയുന്നു.

Advertisement