പൃഥ്വിരാജിന് ഭയങ്കര ഓര്‍മ്മശക്തിയും ഐക്യുവുമാണ്, എനിക്ക് ഇതൊന്നുമില്ല, പക്ഷേ ഞങ്ങള്‍ കണക്ടഡ് ആണ്, തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

135

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടന്‍ ടൊവിനോ.

Advertisements

2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Also Read: ആ പ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ വിവാഹ ജീവിതം തകരില്ലായിരുന്നു; ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ഡിപ്രഷനിലായി: അർച്ചന കവി

സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ടൊവിനോ. സിനിമയ്ക്കകത്തും പുറത്തും താരം സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.

തനിക്കും പൃഥ്വിരാജിനും പരസ്പരം എവിടോ കണക്ട് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ രണ്ട് തരത്തിലുള്ള വ്യക്തികളാണെന്നും പൃഥ്വിരാജ് ഭയങ്കര അച്ചടക്കവും ഐക്യുവും ഓര്‍മ്മശക്തിയുമൊക്കെയുള്ള ആളാണെന്നും എന്നാല്‍ താന്‍ തികച്ചും വേറെ ഒരാളാണെന്നും ടൊവിനോ പറയുന്നു.

Also Read: ‘എന്റെ സ്ഥലത്താണ് നിങ്ങളുടെ പ്രോഗ്രാം, എന്റെ നമ്പർ തരാം; എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം’; മോഹൻലാലിനെ കണ്ട വിശേഷം പങ്കുവെച്ച് സക്കീർഖാൻ

സിനിമയോടുള്ള സ്‌നേഹമായിരിക്കും താനും പുള്ളിയും ഒരു പോലെ ചിന്തിച്ചിട്ടുള്ളതായി തോന്നിയത്. അവിടെയാണ് തങ്ങള്‍ കണക്ട്ഡ് ആയതെന്നും അദ്ദേഹത്തിനുള്ളത് പോലെ തനിക്കും സിനിമയോട് പാഷനുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Advertisement